സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം രാധേ മാ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി ടിവി താരം. രാധേ മാ, അപരിചിതനായ അനുയായിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി
‘ബിഗ് ബോസ്’ എന്ന റിയാലിറ്റിഷോയിലൂടെ പ്രശസ്തയായ ഡോളി ബിന്ദ്രയാണ് വെളിപ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് താരം മുംബൈ പോലീസില്‍ പരാതിനല്‍കുകയും ചെയ്തു. രാധേ മായും അനുയായികളും തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്ന് ഡോളി ബിന്ദ്ര ആരോപിച്ചിരുന്നു.
രാധേ മാ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെയാണ് പരാതി രാധേ മായുടെ പ്രാര്‍ഥനാകേന്ദ്രത്തില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണമാണെന്നും ഈ കപടവേഷധാരി ആയിരക്കണക്കിനാളുകളുടെ വിശ്വാസംകൊണ്ട് കളിക്കുകയാണെന്നും ഡോളി പരാതിയില്‍പറയുന്നു.
കേന്ദ്രത്തില്‍വെച്ച് എന്നെ ആക്രമിക്കാന്‍ അനുയായികള്‍ ശ്രമിച്ചു. ഒരിക്കല്‍ അവരുടെ മകനും ഒരു അനുയായിയും എല്ലാവരുടെയും മുന്നില്‍വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഡോളി ബിന്ദ്ര പറഞ്ഞു.
ഇക്കാര്യം വാര്‍ത്തയായതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഡോളി പറയുന്നു. നേരത്തേ, രാധേ മാക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച് യുവതി പരാതിനല്‍കിയിരുന്നു. 32 കാരിയായ നിക്കി ഗുപ്തയാണ് പരാതിനല്‍കിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല