സ്വന്തം ലേഖകന്‍: പെറുവില്‍ രണ്ടു തലയുള്ള പശുക്കുട്ടി പിറന്നു, വരാനിരിക്കുന്ന ആപത്തിന്റെ സൂചനയെന്ന് ഗ്രാമവാസികള്‍. പെറുവിലെ കജാമാര്‍ക്ക മേഖലയിലെ ഒരു ഗ്രാമത്തിലാണ് അപൂര്‍വ പശുക്കുട്ടി ജനിച്ചത്. പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെയാണ് പശു ഈ ഇരട്ടതലയുള്ള പശുവിനെ പ്രസവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് തല ഒട്ടിച്ചേര്‍ന്ന നിലയിലാണ് പശുവിന്റെ രൂപം.
രണ്ട് വായയും നാല് കണ്ണും ഈ പശുക്കുട്ടിക്കുണ്ട്. എന്നാല്‍ തലയുടെ ഭാരം കാരണം എഴുന്നേറ്റുനിന്ന് അമ്മയുടെ പാല് കുടിക്കാന്പശുക്കുട്ടിക്ക് കഴിയുന്നില്ലെന്ന് ഇതിന്റെ ഉടമ പറയുന്നു. എന്നാല്‍ അത്ഭുത പശുകുട്ടിയെ കാണുവാന്‍ നിരവധി പേരാണ് ഈ വിദൂര ഗ്രാമത്തില്‍ എത്തുന്നത്.
എന്നാല്‍ എന്തോ ആപത്ത് നടക്കുന്നതിന്റെ സൂചനയാണ് ഈ വിചിത്ര പശുവെന്നാണ് ചില ഗ്രാമീണര്‍ കരുതുന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനായിരത്തില്‍ ഒരു പ്രസവം മാത്രമാണ് ഇത്തരത്തില്‍ നടക്കാറുള്ളതെന്നും അതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നുമാണ് മൃഗഡോക്ടര്‍മാരുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല