സ്വന്തം ലേഖകന്‍: ചൈനയിലെ ടിയാന്‍ജിന്‍ തീപിടുത്തം, കരിഞ്ഞു പോയത് ടാറ്റയുടെ 5,800 ജാഗ്വര്‍ ലാന്‍ഡ് റോവറുകള്‍. ചൈനയിലെ ടിയാന്‍ജിനിലുണ്ടായ സ്ഫോടനത്തിലാണ് ടാറ്റാ ഗ്രൂപ്പിന്റെ 5,800 ജാഗ്വര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ കത്തിനശിച്ചത്.
ലിവര്‍പൂളിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഫാക്ടറിയില്‍നിന്ന് കപ്പല്‍ മാര്‍ഗം ടിയാന്‍ജിനിലെ അസംബ്ലിങ് യൂണിറ്റില്‍ എത്തിച്ച കാറുകളാണ് നശിച്ചത്. 600 മില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായതെന്ന് കരുതപ്പെടുന്നു.
സ്ഫോടനത്തെത്തുടര്‍ന്ന് മുംബൈ സ്റ്റോക് എക്സ്ചേഞ്ചില്‍ ടാറ്റാ മോട്ടോഴ്സിന്റെ ഓഹരികള്‍ നാലുശതമാനം ഇടിഞ്ഞിരുന്നു.
2008 ലാണ് ബ്രിട്ടനിലെ പ്രമുഖ ആഡംബരകാര്‍ നിര്‍മ്മാണ കമ്പനിയായ ജെ.എല്‍.ആര് ടാറ്റാ മോട്ടോഴ്സ് ഏറ്റെടുത്തത്. ചൈനയിലെ തുറമുഖനഗരമായ ടിയാന്‍ജിനിലുണ്ടായ സ്ഫോടനത്തില്‍ 116 പേര് കൊല്ലപ്പെടുകയും 60 പേരെ കാണാതാവുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല