സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടില്‍ വ്യോമാഭ്യാസ പ്രകടനം നടത്തിയ വിമാനം തകര്‍ന്നു വീണു, ഏഴു മരണം. ഇംഗ്ലണ്ടിലെ സസ്കിസില്‍ വ്യോമാഭ്യാസ പ്രകടനം നടത്തുകയായിരുന്ന യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ തിരക്കേറിയ ഹൈവേയിലാണ് ഹക്കര്‍ ഹണ്ടര്‍ വിമാനം തകര്‍ന്ന് വീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പൈലറ്റിനെ രക്ഷപ്പെടുത്തി.
പറന്നു കൊണ്ടിരിക്കുന്ന വിമാനം തകര്‍ന്ന് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. വിമാനം വീണ ഹൈവേയിലൂടെ ഒരു വിവാഹ പാര്‍ട്ടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് ആള്‍ത്തിരക്ക് കൂടുതലായിരുന്നു
പൈലറ്റിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല