ഷോര്‍ഹാം എയര്‍ഷോയ്ക്കിടെ ഫൈറ്റര്‍ ജെറ്റ് വിമാനം തിരക്കേറിയ ഹൈവേയിലേക്ക് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണനിരക്ക് 20 ലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന ്‌പൊലീസ്. അപകടം നടന്ന ശനിയാഴ്ച്ച വൈകിട്ട് ഏഴു പേര്‍ മരിച്ചെന്നും 14 പേര്‍ക്ക് പരുക്കേറ്റെന്നും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തുന്ന തെരച്ചിലിലില്‍ ഒരു പക്ഷെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയേക്കുമെന്നും മരണനിരക്ക് ഉയര്‍ന്നേക്കുമെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
നിലവില്‍ ഏഴ് എന്നുള്ള മരണനിരക്ക് 11 ആയി ഉയര്‍ന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്ന എ27 ഹൈവേയില്‍നിന്ന് ജെറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങളും മറ്റും മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് നാല് മൃതദേഹങ്ങള്‍ കൂടി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിനിടെ എയര്‍ഷോ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ പറഞ്ഞു.
സസെക്‌സില്‍ അപകടം നടക്കുന്ന സമയത്ത് വഴിപോക്കരും, കാഴ്ച്ചക്കാരും, സൈക്കിളുകാരും നിരവധി ഉണ്ടായിരുന്നെന്നും അതിനാലാണ് മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പറയുന്നതെന്നും സസെക്‌സ് പൊലീസ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ സ്റ്റീവ് ബാരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല