അര്‍ബുദം ബാധിച്ച് മരണമടഞ്ഞ ഗായിക സീമ ജയ ശര്‍മ്മയുടെ അവസാന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഞാന്‍ മരിക്കാന്‍ ഇനി 21 സെക്കന്‍ഡുകള്‍ മാത്രം എന്ന് തുടങ്ങുന്ന സന്ദേശം സീമയുടെ മക്കളാണ് ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
‘ഇത് ഞാനാണ്. സീമ ജയ ശര്‍മ്മ. എന്റെ സംസ്‌കാരച്ചടങ്ങുകള്‍ എപ്പോഴാണ് എന്നതടക്കമുള്ള വിവരങ്ങള്‍ എന്റെ മകന്‍ നിങ്ങളെ അറിയിക്കും. കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചുവേണം നിങ്ങള്‍ എന്റെ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍. കാരണം നിങ്ങള്‍ വരുന്നത് എന്റെ മരണത്തില്‍ കരയുവാനല്ല മറിച്ച് എന്റെ ജീവിതത്തെക്കുറിച്ച് സന്തോഷിക്കാനാണ്. നിങ്ങളുടെ സന്തോഷങ്ങളിലും നിങ്ങളുടെ പൊട്ടിച്ചിരികളിലും എന്നെയും ഉള്‍പ്പെടുത്തുക. നിങ്ങളോടൊപ്പം സന്തോഷിക്കുവാന്‍ അപ്പോള്‍ ഞാനും നിങ്ങളുടെ കൂടെയുണ്ടാകും.” തന്റെ മരണം എല്ലാവരും ആഘോഷിക്കണമെന്ന് പറഞ്ഞ സീമ അന്ന് 2.10ന് മരണത്തിന് കീഴടങ്ങി.
My mum passed away today at 14:10and she wrote this as her final status….she wanted her last words to be 'I got…
Posted by Seema Jaya Sharma on Friday, August 21, 2015
വൈകിട്ട് നാലിന് മകനാണ് അമ്മ മരിച്ചുവെന്ന് പറഞ്ഞ് ഈ സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 2009 ഒക്ടോബറിലാണ് സീമയെ സ്തനാര്‍ബുദം ബാധിച്ചത്. ഉടന്‍ യുകെ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ സീമ ചികിത്സ തേടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല