സ്വന്തം ലേഖകന്‍: നഴ്സിംഗ് ജോലി തട്ടിപ്പുവീരന് ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്ന് നാടുകടത്തിച്ച് അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം.
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ അല്‍സറഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ നാടുകടത്തി അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ യു.എ.ഇ സര്‍ക്കാരുമായി സി.ബി.ഐ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.
ഈ മാസം അവസാനത്തോടെ ഉതുപ്പിനെ യുഎഇയില്‍ നിന്ന് നാടുകടത്തിച്ച് കൊച്ചിയിലെത്തിക്കാനാണ് ശ്രമം. ഇന്റര്‍പോളിന്റെ സഹായത്തോടെ ഉതുപ്പിനെ അറസ്റ്റു ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. തുടര്‍ന്ന് റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. എന്നാല്‍, നിയമപ്രകാരം കുറ്റവാളികളെ കൈമാറുന്ന നടപടികളിലൂടെ ഉതുപ്പിനെ കേരളത്തിലെത്തിക്കാന്‍ കാലതാമസം വരുമെന്ന് കണ്ടാണ് നാടുകടത്തി അറസ്റ്റു ചെയ്യുന്നതിനുള്ള നടപടികള്‍ ആലോചിക്കാന്‍ സി.ബി.ഐയെ പ്രേരിപ്പിച്ചത്.
അതേസമയം, നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. കേസ് സംബന്ധിച്ച് കോടതി നല്കിയ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായാണോ നടപ്പിലാക്കുന്നതെന്ന് കോടതി ചോദിച്ചു. വിദേശകാര്യ സെക്രട്ടറി കോടതിയില്‍ ഹാജരാകണമെന്ന കോടതിയുടെ ഉത്തരവ് അനുസരിച്ചില്ലെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല