അടുത്ത മാസം 23 -ന് നോട്ടിംഗ്ഹാമില്‍ നടക്കുന്ന യു കെ കെ സി എ ദശാബ്ദി കണ്വന്ഷന് മുന്നോടിയായി നടത്തിയ ദശാബ്ദി ജ്യോതി പ്രയാണത്തിന് ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍ ഉജ്വല സമാപനം.UKKCA പ്രസിഡന്റ് ഐന്സ്റ്റീന് വാലയില്‍, കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് ദീപശിഖ കൈമാറി.അഭിവന്ദ്യ പിതാവില്‍ നിന്നും വിവിധ ക്നാനായ യൂണിറ്റുകളുടെ പ്രസിഡണ്ടുമാര്‍ ജ്യോതി ഏറ്റുവാങ്ങി.
വിവിധ യൂണിറ്റ് പ്രസിഡണ്ടുമാരായ ജോസ് അകശാല,അലക്സ് പള്ളിയാമ്പില്‍,രജി കുടക്കശ്ശേരി,പയസ് മലേമുണ്ടക്കല്‍,സജി മലേമുണ്ടക്കല്‍,ബൈജു ചാക്കോ,സുജോയ് മാമ്പിള്ളി എന്നിവരാണ് ദശാബ്ദി ജ്യോതി ഏറ്റു വാങ്ങിയത്.
അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്മികത്വതിലുള്ള വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിച്ചു.തുടര്‍ന്ന് പിതാവിനെയും മറ്റു വിശിഷ്ട അതിഥികളെയും സ്വീകരിച്ചാനയിച്ചു.സമ്മേളനത്തില്‍ ബിജു ചക്കാലക്കല്‍ സ്വാഗതം ആശസിച്ചു.ചടങ്ങില്‍ അധ്യക്ഷത വഹിച്ച UKKCA ബിര്‍മിംഗ്ഹാം യൂണിറ്റ് പ്രസിഡന്റ് സജീവ് പണിക്കപ്പറമ്പില്‍
വാര്‍ഷിക കണ്‍വന്‍ഷന്റെ ആദ്യ ടിക്കറ്റ് അഭിവന്ദ്യ പിതാവില്‍ നിന്നും ഏറ്റു വാങ്ങി.എന്റെ സ്നേഹവീട് പദ്ധതിക്കായി ബിര്‍മിംഗ്ഹാം ക്സില്‍ യൂണിറ്റ് ശേഖരിച്ച വിഹിതം UKKCYL ഭാരവാഹികള്‍ അഭിവന്ദ്യ പിതാവിന് കൈമാറി
UKKCA നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച പിതാവ് പ്രാര്‍ഥനയിലും പങ്കു വയ്ക്കലിലും അധിഷ്ഠിതമായി തനിമ കാത്തു സൂക്ഷിക്കുന്നത് കൊണ്ടാണ് ക്നാനായ സമൂഹംവളര്ച്ച പ്രാപിക്കുന്നതെന്ന് ഓര്‍മിപ്പിച്ചു.ഫാദര്‍ സജി മലയില്‍ പുത്തന്‍പുര,സ്റ്റെബി ചെറിയാക്കല്‍,ഷെല്ലി നീണ്ടൂര്‍,ജോസ് പരപ്പനാട്ട്,വിനോദ് മാണി,ലിജോ നോട്ടിംഗ്ഹാം എന്നിവര്‍
പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല