ക്യാനഡയിലെ സൈറ്റ് സീയിംഗ് ട്രിപ്പിനിടെ സീപ്ലെയിന്‍ വിമാനം തകര്‍ന്ന് നാല് ബ്രിട്ടീഷുകാരൂള്പ്പെടെ ആറ് പേര് മരിച്ചു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും ഒരു പൈലറ്റുമാണ് മരിച്ചത്. ഞായറാഴ്ച്ച ക്യൂബക് പ്രൊവിന്‍സിനോട് ചേര്‍ന്നാണ് അപകടം നടന്നത്.
അപകടത്തില്‍പ്പെട്ട ബ്രിട്ടീഷുകാരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ സഗുനെയുടെ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഗള്‍ഫ് ഓഫ് സെയിന്റ് ലോറന്‍സിന്റെ വടക്കേ തീരപ്രദേശത്താണ് വിമാനാപകടമുണ്ടായത്. 20 മിനിറ്റ് നീണ്ട് നില്ക്കുന്ന പറക്കലിനാണ് വിമാനം പോയതെന്നും പറക്കുന്ന സമയത്ത് എന്ജിന് തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്നും വിമാന അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല