സ്വന്തം ലേഖകന്‍: ജാതി സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ടു, കേരളത്തില്‍ 1.82 കോടി ഹിന്ദുക്കള്‍, മുസ്!ലിംകള്‍ 88.7 ലക്ഷം, ക്രിസ്ത്യാനികള്‍ 61.4 ലക്ഷം. 2011 ലെ ജാതി സെന്‍സസിലെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യ 3,34,06061 ആണ്. ഇതില്‍ 1,6027412 പുരുഷന്‍മാര്‍. 1,7378649 സ്ത്രീകള്‍ എന്നിങ്ങനെയാണ് ലിംഗം തിരിച്ചുള്ള കണക്ക്.
ജാതി തിരിച്ചുള്ള കണക്കുകകള്‍ ഇപ്രകാരമാണ്. മുസ്!ലിംകള്‍: 8873472. (പുരുഷന്‍മാര്‍ 4176255, സ്ത്രീകള്‍ 4697217). ക്രിസ്ത്യന്‍: 6141269. (പുരുഷന്‍മാര്‍ 2993781, സ്ത്രീകള്‍ 3147488.), സിഖ്: 3814. (പുരുഷന്‍മാര്‍ 2173. സ്ത്രീകള്‍ 1641),
ബുദ്ധിസ്റ്റ്: 4752. (2442 പുരുഷന്‍മാര്‍, 2310 സ്ത്രീകള്‍.), ജൈനന്‍മാര്‍: 4489. (പുരുഷന്‍മാര്‍ 2225, സ്ത്രീകള്‍2264.)
മറ്റ് മതവിഭാഗങ്ങള്‍: 7618 (പുരുഷന്‍മാര്‍4114 സ്ത്രീകള്‍3504), മതം വ്യക്തമാക്കാത്തവര്‍: 88155 (പുരുഷന്‍മാര്‍42967 സ്ത്രീകള്‍45188).
2011 ല്‍ ഇന്ത്യയുടെ ജനസംഖ്യ 121.09 കോടിയാണ്. ഹിന്ദുക്കള്‍ 97 കോടി, മുസ്!ലികള്‍ 17 കോടി, ക്രിസ്ത്യാനികള്‍ 2.78 കോടി. ശതമാനക്കണക്കില്‍: ഹിന്ദുക്കള്‍ 79.8 % , മുസ്!ലിംകള്‍ 14.2 ശതമാനം, ക്രിസ്ത്യാനികള്‍ 2.3 ശതമാനം.
വളര്‍ച്ചാനിരക്ക്: ഹിന്ദുക്കള്‍ 16.8 ശതമാനം, മുസ്!ലിംകള്‍ 24.6 ശതമാനം, ക്രിസ്ത്യാനികള്‍ 15 ശതമാനം. മറ്റു മതസ്തരുടെ കണക്കുകള്‍ ഇങ്ങിനെ: സിഖ് 2.08 കോടി, ബുദ്ധിസ്റ്റ് 0.84 കോടി, ജൈനര്‍ 0.45 കോടി, മറ്റു മതസ്തര്‍ 0.79 കോടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല