സ്വന്തം ലേഖകന്‍: കോള്‍ഡ്രോപ് പരാതിയുണ്ടായാല്‍ മൊബൈല്‍ കമ്പനിക്ക് എതിരെ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കോള്‍ഡ്രോപ് പ്രശ്‌നം പരിഹരിക്കാത്ത മൊബൈല്‍ സേവനദാതാക്കള്‍ക്കെതിരെ നടപടി യെടുക്കുമെന്ന് കേന്ദ്ര ടെലികോംവകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോള്‍ഡ്രോപ് പ്രശ്‌നം മൊബൈല്‍ ഉപയോക്താക്കള്‍ക്ക് തലവേദനയായി മാറിയ സഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
കോള്‍മുറിയലിനു പിന്നില്‍ സേവനദാതാക്കളുടെ സാമ്പത്തിക താത്പര്യമണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഒരു കോള്‍ മുറിയുമ്പോള്‍ ഉപയോക്താവ് വീണ്ടും വിളിക്കാന്‍ നിര്‍ബന്ധിതനാകും. ഇങ്ങനെ കൂടുതല്‍ കോളുകളുടെ തുക ഉപയോക്താക്കള്‍ ചെലിടേണ്ടിവരുന്ന സാഹചര്യമാണിപ്പോള്‍.
ഫോണ്‍വിളി തടസ്സപ്പെടാതിരിക്കാന്‍ സേവന ദാതാക്കള്‍ അവരുടെ നിലവിലുള്ള സാങ്കേതികസംവിധാനവും ശേഷിയും കാര്യക്ഷമമായി ഉപയോഗിക്കണം. നോയിഡയില്‍ നടന്ന ദക്ഷിണേഷ്യന്‍ ടെലികോം റഗുലേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രവിശങ്കര്‍പ്രസാദ്. പ്രശ്‌നം ഉടന്‍ പരിഹരിക്കാനും അദ്ദേഹം വകുപ്പു ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.
കൃത്രിമം കണ്ടെത്തിയാല്‍ സേവനദാതാക്കള്‍ക്കെതിരെ നടപടിയെടുക്കും. ഇക്കാര്യത്തില്‍ സേവനദാതാക്കളുടെ വിശദീകരണം ആരാഞ്ഞിട്ടുണ്ടെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മയും വ്യക്തമാക്കി.
ശേഷിയിലധികം കണക്ഷനുകള്‍ നല്‍കുന്നതാണ് കോള്‍മുറിയലിന് കാരണമാകുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ മൊബൈല്‍ ടവറുകള്‍ ആവശ്യത്തിനില്ലാത്തതും കൂടുതല്‍ സ്‌പെക്ട്രം (റേഡിയോ തരംഗരാജി) അനുവദിക്കാത്തതുമാണ് പ്രശ്‌നമെന്ന് സേവനദാതാക്കള്‍ പറയുന്നു. സാമ്പത്തികലാഭത്തിനായി ബോധപൂര്‍വം കോള്‍ മുറിക്കുകയാണെന്ന ആരോപണം സേവനദാതാക്കള്‍ നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല