ഇംഗ്ലണ്ടിലെ പ്രായപൂര്‍ത്തിയായ അഞ്ച് മില്യണ്‍ ആളുകള്‍ പ്രമേഹരോഗത്തിന്റെ ഭീഷണിയിലാണെന്ന് കണക്കുകള്‍. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കൈവശമുള്ള കണക്കുകളില്‍നിന്നാണ് ഇത്രയധികം ആളുകള്‍ ടൈപ്പ് 2 ഡയബീറ്റ്സ് ഭീഷണിയിലാണൈന്ന് വ്യക്തമായത്.
അഹാരക്രമം, പൊണ്ണത്തടി എന്നിവയുമായി ബന്ധപ്പെട്ടാണ് ടൈപ്പ് 2 പ്രമേഹം രൂപപ്പെടുന്നത്. നിലവില്‍ ഇംഗ്ലണ്ടിലുള്ള 3.2 മില്യണ്‍ ആളുകള്‍ ടൈപ്പ് 2 പ്രമേഹം ഉള്ളവരാണ്. 22,000 ആളുകളുടെ അകാല മരണത്തിനും പ്രതിവര്‍ഷം എട്ട് ബില്യണ്‍ പൗണ്ട് സ്ഥാപനത്തിന് ചെലവ് വരുകയും ചെയ്യുന്ന രോഗമാണെന്ന് എന്‍എച്ച്എസ് അറിയിച്ചു.
എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇതില്‍ നല്ലൊരു ശതമാനം ആളുകളെ രോഗത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാനാകുമെന്നാണ്. ചില മുന്‍കരുലുകള്‍ എടുക്കുകയും സമയാസമയങ്ങളില്‍ പരിശോധന നടത്തുകയുമാണ് ആളുകള്‍ ചെയ്യേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനുള്ള ഹോര്‍മോണായ ഇന്‍സുലിന്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്തതാണ് പ്രമേഹരോഗത്തിനുള്ള കാരണം.
നിലവില്‍ അഞ്ച് മില്യണ്‍ ആളുകള്‍ക്ക് പ്രമേഹരോഗം ഉണ്ടാകാനുള്ള സാധ്യത പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പ്രവചിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് മില്യണ്‍ കുറഞ്ഞ തോതാണ്. ഇംഗ്ലണ്ടിലെ ആകെ ആളുകളുടെ എണ്ണത്തില്‍ മൂന്നില്‍ ഒന്ന് ആളുകളും പ്രമേഹരോഗ സാധ്യതയുള്ളവരാണെന്നായിരുന്നു ജേര്‍ണലിന്റെ കണ്ടെത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല