സ്വന്തം ലേഖകന്‍: വാട്സാപ്പ് മുഖം മിനുക്കി, പുതുതായി അഞ്ച് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പുതിയ വേര്‍ഷന്‍ തയ്യാര്‍. അഞ്ചു പുതിയ ഫീച്ചറുകളാണ് വാട്സാപ്പ് പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭിക്കാന്‍ വാട്ട്സ് ആപ്പ് വേര്‍ഷന്‍ 2.12.250 ലേക്ക് അപ്ഗ്രേഡ് ചെയ്താല്‍ മതി.
അണ്‍റെഡ്: വാട്സാപ്പില്‍ ഒരിക്കല്‍ വായിച്ച സന്ദേശങ്ങള്‍ വീണ്ടും ‘അണ്‍റെഡ്’ എന്നു മാര്‍ക്കു ചെയ്യാനുള്ള സൗകര്യമാണ് പ്രധാന മാറ്റം.
കസ്റ്റം ഓപ്ഷന്‍സ്: വാട്സാപ്പിലെ നിങ്ങളുടെ ഓരോ കോണ്ടാക്ടിനും ഓരോ റിങ് ടോണ്‍ കൊടുക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍. നോട്ടിഫിക്കേഷന്‍ ലൈറ്റിന്റെ നിറം സെറ്റ്ചെയ്യല്‍, മെസേജ് റിങ്ടോണ്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കസ്റ്റം ഓപ്ഷന്‍സ് വികസിപ്പിച്ചിട്ടുണ്ട്.
മ്യൂട്ട്: ശല്യക്കാരായ ഓരോ കോണ്ടാക്ടിനെയും മ്യൂട്ട് ചെയ്യാം. നേരത്തെ ചാറ്റ് മ്യൂട്ട് ചെയ്യാനേ ഓപ്ഷനുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കോണ്ടാക്ടുകളെയും ചെയ്യാം.
സ്മൈലി: കൂടുതല്‍ ഇമോജികളും അവയ്ക്കു വ്യത്യസ്ത നിറങ്ങള്‍ കൊടുക്കാനുള്ള ഓപ്ഷനും പുതിയതായി ഉള്‍പ്പെടുത്തി.
ഡേറ്റ: വാട്സാപ്പ് കോളിന് ഇനി കുറഞ്ഞ ഡാറ്റ മതി. ഇതോടെ ഡാറ്റ ചെലവു കുറക്കാന്‍ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല