1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2015

സ്വന്തം ലേഖകന്‍: ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി എട്ടു മാസമാക്കാന്‍ മേനകാ ഗാന്ധിയുടെ ശുപാര്‍ശ. സംഘടിത മേഖലക്കൊപ്പം അസംഘടിത മേഖലയിലുള്ള സ്ത്രീകള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ നിയമ ഭേദഗതി വേണമെന്നാണ് വനിതശിശുക്ഷേമ വകുപ്പ് മന്ത്രിയായ മേനകാ ഗാന്ധിയുടെ ശുപാര്‍ശ.

ജോലിക്കാരായ സ്ത്രീകളുടെ പ്രസവാവധി മൂന്നില്‍ നിന്ന് എട്ട് മാസമാക്കി ഉയര്‍ത്തണമെന്നും കുട്ടികളെ ദത്തെടുക്കാന്‍ തയ്യാറാകുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കേന്ദ്ര തൊഴില്‍ വകുപ്പ് പ്രസവാവധി ആറ് മാസമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിവിധ മന്ത്രാലയങ്ങലെ സംയോജിപ്പിച്ച് ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടന്നുവരികയാണ്. പ്രസവാവധി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് മേനകാ ഗാന്ധി തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയക്ക് കത്തയക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.