1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2015

സ്വന്തം ലേഖകന്‍: ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എലി കരണ്ടതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ വെന്റിലേറ്ററിലായിരുന്ന വെറും രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് എലിയുടെ കടിയേറ്റ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധവുമായെത്തി. സംഭവന്‍ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതോടെ ഉത്തരവാദിത്തത്തില്‍ നിന്ന് തടിയൂരാനുള്ള ശ്രമത്തിലാണ് അധികൃതര്‍ എന്നും ആരോപണമുണ്ട്.

നവജാതശിശുവിനെ എലി കടിച്ചു കൊന്ന സംഭവം കുഴിച്ചുമൂടാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. കുട്ടിക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നുവെന്നും ഓപ്പറേഷനു ശേഷമുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.