സഊദിയില്‍ സ്പോണ്‍സര്‍ഷിപ് മാറ്റത്തിനു പുതിയ നിയമം കര്‍ശനമാക്കി സഊദി തൊഴില്‍മന്ത്രാലയം. സ്വകാര്യ കമ്പനികള്‍ക്ക് ഇനി മൂന്നു മാസത്തില്‍ ഒരു സ്പോണ്‍സര്‍ഷിപ് മാത്രമെ മാറാന്‍ സാധിക്കുകയുള്ളൂ. വിദേശരാജ്യങ്ങളിലെ തൊഴിലാളികളുടെ തൊഴിലുടമകളെ മാറുന്നതു പുതിയ നിയമത്തിലൂടെ തിരിച്ചടിയാകും. ചുരുങ്ങിയ സമയ പരിധിക്കുള്ളില്‍ സ്പോണ്‍സര്‍ഷിപ് മാറുന്നതു വ്യാപകമായതിനാല്‍ അതു തടയാനാണു പുതിയ നിയമം കൊണ്ടുവരുന്നതെന്നാണു തൊഴില്‍മന്ത്രാലയത്തിന്റെ വിശദീകരണം.
പുതിയ നിയമം മൂലം ഒരു തൊഴിലാളി കമ്പനിയില്‍ സ്പോണ്‍സര്‍ഷിപ് മാറാന്‍ നല്കിയാല് മൂന്നു മാസ കാലാവധിയെടുക്കും. ഇതേ കാലയളവില്‍ മറ്റൊരു സ്പോണ്‍സര്‍ഷിപ് എടുക്കുവാന്‍ കമ്പനികള്‍ക്ക് ഇനി മുതല്‍ സാധ്യമാകുകയില്ല. അതോടൊപ്പം കമ്പനിയില്‍ നിതാഖാത് നിയമം മൂലം കാറ്റഗറിയില്‍ മാറ്റം വരികയാണെങ്കില്‍ സ്പോണ്‍സര്‍ഷിപ് സാധ്യമല്ലെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ നേരത്തെ നിതാഖാത് നിയമം മൂലം വേതന സംരക്ഷണ നിയമം പാലിക്കാത്ത കമ്പനികളില്‍ നിന്നു തൊഴിലാളികള്‍ക്ക് അവരുടെ അനുവാദം കൂടാതെ മറ്റൊരു കമ്പനിയിലേക്ക് സ്പോണ്‍സര്‍ഷിപ് മാറാന്‍ സാധിക്കുമായിരുന്നു. പുതിയ നിയമം മൂലം അത് എത്രത്തോളം നടപ്പാകുമെന്നു വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല