സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ അമ്പതോളം കുടിയേറ്റക്കാരെ കണ്ടെയ്നര്‍ ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിരയായി ഇരിക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍. എത്ര പേര് മരണപ്പെട്ടുവെന്ന് കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും ഓസ്ട്രിയന്‍ പൊലീസ് അറിയിച്ചു.
വര്‍ധിച്ചുവരുന്ന കുടിയേറ്റക്കാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഓസ്ട്രിയ അടക്കമുളള ബാള്‍ക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടി വിയന്നയില്‍ നടക്കുന്നതിനിടെയാണ് പുതിയ ദുരന്തം. ഹംഗറി അതിര്‍ത്തിയോട് ചേര്‍ന്നാണ് ഉപേക്ഷപ്പെട്ട നിലയില്‍ ലോറി കണ്ടെത്തിയത്, ഇന്നലെ വൈകിട്ട് മുതല്‍ സ്ഥലത്തുളള ലോറി രാവിലെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സംശയത്തെ തുടര്‍ന്ന് കണ്ടെയ്നര്‍ തുറന്ന് പരിശോധിച്ചപ്പോളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ദുരന്തത്തിനിരയായത് എവിടെനിന്നുളളവരാണെന്നോ എങ്ങനെ ഇവര്‍ എത്തിയെന്നോ അധികൃതര്‍ക്ക് കണ്ടെത്താനാട്ടില്ല. സ്ലോവാക്യന്‍ പൗള്‍ട്രി കന്പനിയുടെ ശിതീകരണി സംവിധാനമുളള കണ്ടെയ്നര്‍ ലോറി ഹംഗറി റജിസ്ട്രേഷനിലുളളതാണ്. എന്നാല്‍ ലോറി മാസങ്ങള്‍ക്ക് മുമ്പ് വിറ്റിരുന്നതായി കമ്പനി അധികൃതര്‍ പറയുന്നു.
സംഘര്‍ഷഭരിതമായ ആഫ്രിക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ വന്‍തോതില്‍ ഓസ്ട്രിയ അടക്കമുളള രാജ്യങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ഒരുമാസം മാത്രം 107,500 പേര് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്ക് കുടിയേറിയതായാണ് കണക്കുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല