സ്വന്തം ലേഖകന്‍: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം, മരണം പത്തായി. ഇന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണിത്. അപകടത്തെത്തുടര്‍ന്ന് കാണായതായ കുമ്പളങ്ങി സ്വദേശി ഫൗസിയയുടെയും മട്ടാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്‍ ഷില്‍ട്ടണ്‍ന്റെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.
കൊച്ചി കമാലക്കടവ് ഭാഗത്ത് നിന്ന് തീരദേശ പൊലീസിന്റെ പെട്രോളിങിനിടെ ഫൗസിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ തിരച്ചിലിലാണ് സെബാസ്റ്റ്യന്‍ ഷില്‍ട്ടണ്‍ന്റെ മൃതദേഹം കണ്ടെടുത്തത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് തന്നെ വിട്ട് നല്‍കും. അപകടത്തെത്തുടര്‍ന്ന് കാണാതായിയെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കിയ മൂന്ന് പേരുടെ മൃതദഹങ്ങള്‍ ഇതോടെ കണ്ടെടുത്തു.
വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് വരികയായിരുന്ന ‘എം.ബി. ഭാരത്’ എന്ന ബോട്ടാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.40ന് അപകടത്തില്‍പ്പെട്ടത്. ജെട്ടിയില്‍ നിന്ന് ഡീസല്‍ നിറച്ച് പോകുകയായിരുന്ന മീന്‍പിടിത്ത ബോട്ട് അമിത വേഗത്തില്‍ യാത്രാബോട്ടില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നെടുകെ പിളര്‍ന്ന ബോട്ട് പൂര്‍ണമായും മുങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല