സ്വന്തം ലേഖകന്‍: ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 പേര് മരിച്ചു. വടക്കന്‍ ലിബിയയിലെ സുവാരയില്‍ നിന്ന് അഭയാര്‍ഥികളുമായി ഇറ്റലിയിലേക്ക് പോയ ബോട്ടാണു മുങ്ങിയത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത സുവാര തീരം ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അനധികൃത അഭയാര്‍ത്ഥികളുടെ പ്രധാന കേന്ദ്രമാണ്.
മുങ്ങിയ ബോട്ടില്‍നിന്ന് 201 പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. കണ്ടെടുത്ത 200 മൃതദേഹങ്ങളില്‍ 40 എണ്ണം മുങ്ങിയ ബോട്ടില്‍ നിന്നും ബാക്കി 160 എണ്ണം കടലില്‍ നിന്നുമായിരുന്നു. ബോട്ടിലുണ്ടായിരുന്ന യാത്രക്കാര്‍ ആഫ്രിക്കന്‍ വംശജരും, പാക്കിസ്ഥാന്, സിറിയ, മൊറോക്ക, ബംഗ്ലാദേശ് എന്നിവിടങ്ങിലുള്ളവരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഈ വര്‍ഷം യൂറോപ്പില്‍ എത്താന്‍ ശ്രമിച്ചു മരിച്ചവരുടെ എണ്ണം ഏകദേശം 2300 കവിഞ്ഞു.കഴിഞ്ഞ വര്‍ഷം വിവിധ സംഭവങ്ങളില്‍ 3279 അഭയാര്‍ത്ഥികള്‍ മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല