റൂപേര്‍ട്ട് മര്‍ഡോക്കിന്റെ മീഡിയ സ്ഥാപനമായ ന്യൂസ് കോര്‍പിന്റെ തലപ്പത്തേക്ക് റെബേക്ക ബ്രൂക്ക്സ് മടങ്ങി വരുന്നതായി റിപ്പോര്‍ട്ട്. ന്യൂസ് കോര്‍പിന്റെ യുകെ വിഭാഗം മേധാവിയായിട്ടായിരിക്കും റെബേക്കയുടെ മടക്കം. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പാണ് റെബേക്കാ ബ്രൂക്ക്സ് ന്യൂസ് കോര്‍പ്പിന്റെ പടിയിറങ്ങിയത്. പിന്നീട് കേസ് കോടതിയില്‍ എത്തിയപ്പോള്‍ റെബേക്കയെ കുറ്റവിമുക്തയാക്കി.
ന്യൂസ് കോര്‍പ് അധികൃതര്‍ ഇപ്പോള്‍ റെബേക്ക ബ്രൂക്ക്സുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇതേക്കുറിച്ച് ന്യൂസ് കോര്‍പ് വക്താവിനോട് മാധ്യമങ്ങള്‍ അഭിപ്രായം ചോദിച്ചപ്പോള്‍ കമ്പനിക്ക് എന്തെങ്കിലം പ്രഖ്യാപിക്കാനുണ്ടെങ്കില്‍ അത് നിങ്ങളെ അറിയിക്കാം എന്നായിരുന്നു.
ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ന്യൂസ് കോര്‍പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ടാബ്ലോയിഡ് അടച്ച് പൂട്ടുകയും ചെയ്ത സംഭവമായിരുന്നു മാധ്യമ സ്ഥാപനത്തിന്റെ ഫോണ്‍ ചോര്‍ത്തല്‍. പ്രമുഖരായ ആളുകളുടെ ഉള്‍പ്പെടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി അതില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിനായിരുന്നു കമ്പനിക്കെതിരെയും കമ്പനി മേധാവികള്‍ക്കെതിരെയും കേസെടുത്തത്. ഈ കേസിനെ തുടര്‍ന്ന് ലോകവ്യാപകമായി തന്നെ മാധ്യമങ്ങളുടെ ഫോണ്‍ ചോര്‍ത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സ്ഥാനത്ത്നിന്നും പടിയിറങ്ങി പോയിട്ട് വീണ്ടും അതേ സ്ഥാനത്തേക്ക് റെബേക്ക ബ്രൂക്ക്സ് മടങ്ങി എത്തുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. മാധ്യമങ്ങളിലെ ഊഹാപോഹങ്ങള്‍ അല്ലാതെ ഒന്നിനും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല