സഖറിയ പുത്തന്‍കാലം ജോസ്
എട്ട് നോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് കന്യകമറിയത്തിന്റെ ജനനതിരുന്നാളിന് പ്രൗഡോജ്വലമായ കൊടിയേറ്റം ഇന്നലെ നടന്നു. ലീഡ്സ് രൂപതാ സീറോ മലബാറിന്റെ പ്രധാന തിരുനാള്‍ ആഘോഷത്തിനാണ് ഇന്നലെ കൊടിയേറിയത്. വര്‍ണ തോരണങ്ങളാല്‍ അലംകൃതമായ ദേവാലയ പരിസരത്തിന്റെ ഏറ്റവും അഗ്രഭാഗത്തായി സ്ഥിതി ചെയ്യുന്ന വര്‍ണമനോഹരമായ കൊടിമരത്തിലേക്ക് കുരിശിന്റെയും മുത്തുകുടകളുടെയും അകമ്പടിയോടെ പ്രദക്ഷിണമായി എത്തിയ വിശ്വാസ സമൂഹം ദൃക്സാക്ഷിയായി ലീഡ്സ് രൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ കനോന്‍ മൈക്കിള്‍ കൊടിയുയര്‍ത്തി തുരന്നാള് കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് പ്രതിഷ്ഠയ്ക്കും നൊവേന്ര്രയും ലീഡ്സ് സൂറോ മലബാര്‍ ചാപ്ലെയിന്‍ ഫാ ജോസഫ് പൊന്നേത്ത് കാര്‍മികത്വം വഹിച്ചു. ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലിയന്‍ ഫാ തോമസ് തൈക്കുടത്തില്‍ കാര്‍മികനായി.
ദിവ്യകാരുണ്യ പ്രദക്ഷിണ വഴിയില്‍ ഈ വര്ംഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ പുഷ്പവൃഷ്ടിയും ആരതിയും ധൂപാര്‍പ്പണവും അര്‍പ്പിച്ചു.
ഇന്ന് കിത്തലിയിലെ ഔവര്‍ ലേഡി ഓഫ് വിക്ടോറിയസ് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ചിന് ആഘോഷമായ കുര്‍ബാനയും നൊവേനയും നടക്കും. നാളെ ഹാരോഗെയിറ്റിലാണ് തിരുനാള്‍ കുര്‍ബാനയും നൊവേനയും പ്രധാന തിരുന്നാള്‍ ആഘോഷിക്കുന്ന ശനിയാഴ്ച്ച രാവിലെ പത്തിന് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ സെന്റ് ആന്‍സ് ചര്‍ച്ചില്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല