ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ ചെലവ് ചുരുക്കല്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ 22,000 പൊലീസുകാര്‍ക്ക് പണി പോകും. ഇത്രയധികം പൊസീസുകാരുടെ എണ്ണത്തില്‍ കുറവ് വരുന്നതോടെ പൊതു സുരക്ഷയ്ക്കുള്ള ജീവനക്കാരുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷമായി കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നിലവില്‍ 125,000 പൊലീസുകാര്‍ ജോലി ചെയ്യുന്നുണ്ട്. 2020 ഓട് കൂടി പൊലീസ് സേനയ്ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന തുകയില്‍ 25 ശതമാനം കുറവ് വരുത്തണമെന്നാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അവതരിപ്പിച്ച ബജറ്റില്‍ ഹോം ഓഫീസ് ഫണ്ടില്‍ 25 മുതല്‍ 40 ശതമാനം വരെ കുറവ് വരുത്തുമെന്ന് പറഞ്ഞിരുന്നു. പൊലീസ് സേനയ്ക്കുള്ള ഫണ്ട് ഹോം ഓഫീസിന് കീഴിലാണ്.
പൊലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കുന്നതിനോട് പൊതുജനം ഒരു തരത്തിലും യോജിക്കില്ലെന്ന് പൊലീസുകാര്‍ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടാല്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. കുടിയേറ്റ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്ന ബ്രിട്ടണില്‍ പൊലീസുകാരുടെ എണ്ണം കുറയുന്നത് കുറ്റകൃത്യങ്ങള്‍ കൂടുന്നതിലേക്ക് വഴി വെയ്ക്കുമെന്നാണ് ചിലരുടെ നിരീക്ഷണങ്ങള്‍.
യൂറോപ്പിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍നിന്ന് അനധികൃത കുടിയേറ്റക്കാരായി ബ്രിട്ടണിലേക്ക് എത്തുന്ന ആളുകള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ബ്രിട്ടീഷ് തെരുവുകളിലെ സ്ഥിരം കാഴ്ച്ചയാണ്. പൊലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ അധീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല