കത്തോലിക്കാ സഭയുടെ നിയമാവലിയില്‍ ഗര്‍ഭച്ഛിദ്രം ഇന്നും പാപം തന്നെയാണ്. എന്നാല്‍, പാപപരിഹാരത്തിനായി ഇനി ബിഷപ്പിന്റെ അടുത്ത് പോകേണ്ട. ഇടവക വികാരിയില്‍നിന്ന് തന്നെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് പാപമോചനം നേടാം. കത്തോലിക്കാ സഭയുടെ വിശുദ്ധ വര്‍ഷാചരണം നടക്കുന്ന ഡിസംബര്‍ എട്ട് 2015 നും നവംബര്‍ 20, 2016നും ഇടയിലുള്ള സമയത്ത് മാത്രമെ ഈ അവസരം ലഭ്യമാക്കുകയുള്ളു.
കത്തോലിക്കാ സഭയില്‍ നിലവിലുള്ള നിയമ പ്രകാരം ഗര്‍ഭച്ഛിദ്രം ചെയ്യുകയോ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുന്ന സ്ത്രീകളെ സഭയില്‍നിന്ന് പുറത്താക്കും. പിന്നെ ഇവരെ തിരികെ സഭയില്‍ എടുക്കണമെങ്കില്‍ ബിഷപ്പ് മാപ്പ് നല്‍കണം. മാര്‍പാപ്പ പ്രഖ്യാപിച്ച പുതിയ നയപ്രകാരം തെറ്റ് ഏറ്റുപറയുന്ന സ്ത്രീക്ക് പള്ളി വികാരിക്ക് തന്നെ മാപ്പ് നല്കി സഭയില്‍ തിരിച്ചെടുക്കാം.
കത്തോലിക്കാ സഭയില്‍ വരുത്തിയ നയ വ്യതിയാനം ചൂണ്ടിക്കാട്ടി മാര്‍പാപ്പ എല്ലാ രാജ്യത്തുമുള്ള സഭകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം ഗര്‍ഭച്ഛിദ്രം പാപമാണെന്ന നയത്തില്‍ കത്തോലിക്കാ സഭ മാറ്റം വരുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല