1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2015

സ്വന്തം ലേഖകന്‍: ഷോലെയുടെ റീമേക്ക്, രാം ഗോപാല്‍ വര്‍മ്മക്ക് പത്തു ലക്ഷം രൂപ പിഴ. ബോളിവുഡിലെ നിത്യഹരിത സൂപ്പര്‍ഹിറ്റ് ചിത്രമായ ഷോലെയുടെ റീമേക്കില്‍ പകര്‍പ്പവകാശലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്ക്കും അദ്ദേഹത്തിന്റെ നിമാണ കമ്പനിയായ ഫാക്ടറിക്കും പത്തു ലക്ഷം രൂപ പിഴയിട്ടത്.

ഷോലെ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ വിജയ് സിപ്പിയുടെ മകന്‍ സാഷ ഷിപ്പി നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി വര്‍മ്മയോട് പിഴ ഈടാക്കാന്‍ ആവശ്യപ്പെട്ടത്. രാം ഗോപാല്‍ വര്‍മ്മ ആഗ് എന്ന ചിത്രത്തിലൂടെ മൗലിക സൃഷ്ടിയെ വളച്ചൊടിച്ചെന്നും വികൃതമാക്കിയെന്നും കോടതി നിരീക്ഷിച്ചു. ഷോലെയില്‍ നിന്നും അതേപടി രംഗങ്ങളും മറ്റും പകര്‍ത്തി പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാണ് കേസ്.

കൂടാതെ റീമേക്ക് ചിത്രത്തിന്റെ പരസ്യ പ്രചാരണത്തിനായി ഷോലെയെ ഉപയോഗിക്കുകയും ചെയ്തു. കഥാ തന്തു, കഥാപാത്രങ്ങള്‍, സംഭാഷണം, പശ്ചാത്തല സംഗീതം എന്നിവയൊക്കെ ഒറിജിനല്‍ ഷോലെയില്‍ നിന്നും പകര്‍പ്പവകാശ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍വിജി ഗ്രൂപ്പ് കടംകൊണ്ടതാണെന്നും കോടതി വ്യക്തമാക്കി.

1975ല്‍ ഇറങ്ങിയ ക്ലാസിക് ചിത്രം ഷോലെയുടെ പുനരാവിഷ്‌കാരമെന്ന രീതിയിലാണ് വര്‍മ ആഗ് ഒരുക്കിയത്. 2007 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയ സൂപ്പര്‍ താരനിരയാണ് ആഗില്‍ അണിനിരന്നത്. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നിടിയുകയും പരക്കെ മോശം അഭിപ്രായം നേടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.