ബ്രിട്ടണില്‍നിന്നും നാല് ചെറു കുട്ടികളുമായി സിറിയയിലേക്ക് കടന്നെന്ന് പൊലീസ് കരുതിയ സ്ത്രീയെ ടര്‍ക്കിയില്‍ പിടികൂടി. 33 കാരിയായ സഹീറയാണ് കഴിഞ്ഞയാഴ്ച്ച തന്റെ നാല് മക്കളുമായി നാട്ടില്‍നിന്ന് മുങ്ങിയത്. ഈസ്റ്റ് ലണ്ടനിലെ വാല്താംസ്റ്റോയില്നിന്ന് കാണാതായ ഈ സ്ത്രീ ലണ്ടന്‍ എയര്‍പോര്‍ട്ടില്‍നിന്ന് ആംസ്റ്റഡാമിലേക്ക് പോയെന്നായിരുന്നു പൊലീസ് വിശദീകരണം. പൊലീസ് വാദങ്ങളെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു.
സഹീറയെയും നാല് മക്കളെയും ടര്‍ക്കിയിലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അവര്‍ സുരക്ഷിതയാണെന്നും മെറ്റ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടണില്‍നിന്ന് ഐഎസ് സ്വാധീനത്തില്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സാഹിറ. ബ്രിട്ടണില്‍നിന്നും സിറിയയിലേക്ക് യാത്ര തിരിക്കുന്ന എല്ലാവരുടെയും സെയ്ഫ് ഹാവെനുകളില് ഒന്നാണ് ടര്‍ക്കി. ഇവിടെനിന്നും ഐഎസിന്റെ തന്നെ ഏജന്റുമാര്‍ ഇവരെ സിറിയയിലേക്ക് കടത്തുകയാണ് പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല