സ്വന്തം ലേഖകന്‍: ഭര്‍ത്താവും കാമുകിയും തമ്മിലുള്ള വീഡിയോ ദൃശ്യങ്ങള്‍ ഭാര്യ വൈറലാക്കി, ഭര്‍ത്താവിന്റെ ജോലി പോയി. ഭര്‍ത്താവും ഒപ്പം ജോലിചെയ്യുന്ന കാമുകിയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയാണ് ഭാര്യ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടുത്. ഇംഗ്ലണ്ടിലെ ഒരു ഓയില്‍ കമ്പനിയിലെ ജീവനക്കാരായ ലീ ഹാന്ലന്റേയും കാമുകി ആമി മാക്സ്വല്‍ എന്നിവര്‍ ഉള്‍പ്പെട്ട വീഡിയോയാണ് വൈറലായത്.
വീഡിയോ പുറത്തായതോടെ കമിതാക്കളുടെ ജോലി പോവുകയും ചെയ്തു. ലീയും ആമിയും തങ്ങളുടെ പങ്കാളികളെ വഞ്ചിച്ചുകൊണ്ടാണ് ബന്ധം തുടര്‍ന്നത്. ആമിയുമൊത്ത് ഹോട്ടല്‍ മുറിയിലെ സ്വകാര്യ നിമിഷങ്ങള്‍ ലീ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അബദ്ധത്തില്‍ വീഡിയോ ഭാര്യ ഷാരോണ്‍ കാണുകയായിരുന്നു. കുപിതയായ അവര്‍ ഉടന്‍ തന്നെ വീഡിയോ ലീയുടെ സുഹൃത്തുക്കള്‍ക്കും ബോസിനും അയച്ചു കൊടുത്തു. കൂടാതെ ഷാരോണ്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇരുവരോടും കമ്പനി വിശദീകരണം തേടുകയും പിന്നീട് ഇരുവരെയും പിരിച്ച് വിടുകയുമായിരുന്നു. ആറുമാസം മുന്‍പാണ് ആമി കമ്പനിയില്‍ ജോയിന്‍ ചെയ്തതെന്ന് അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ലീയും ആമിയും സൗഹൃദത്തിലാവുകയും പിന്നീട് ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.
ഭര്‍ത്താവ് തന്റെയും എട്ടുമാസം പ്രായമായ കുട്ടിയുടെയും ജീവിതം തകര്‍ത്തെന്നും ഇനിയൊരിക്കലും ബന്ധം തുടര്‍ന്നു പോകാന്‍ ആകില്ലെന്നും ഷാരോണ്‍ പറയുന്നു. ഭര്‍ത്താവിന്റെ കാറിന് അവര്‍ അശ്ലീല വാക്കുകള്‍ പെയിന്റുകൊണ്ട് എഴുതിച്ചേര്‍ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല