കഴുത്തില്‍ നിറതോക്ക് വെച്ച് സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണ്‍ സ്വദേശി ഡിലിയോണ്‍ അലന്‍സോ സ്മിത്താണ് മരിച്ചത്. കോളജ് വിദ്യാഭ്യാസം തുടങ്ങുന്നതിന് തലേദിവസമാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപകടം നടക്കുമ്പോള്‍ സ്മിത്തിന്റെ ബന്ധുവും വീട്ടില്‍തന്നെ ഉണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിലായിരുന്നു ഇയാള്‍. സ്മിത്തിന്റെ കൈയില്‍ നേരത്തെ തോക്ക് കണ്ടിരുന്നെന്നും എന്നാല്‍ കഴുത്തിന് വെടിയേറ്റശേഷമാണ് താന്‍ സംഭവം അറിഞ്ഞതെന്നും പൊലീസിന് ബന്ധു മൊഴി നല്‍കിയിട്ടുണ്ട്.
സമാനമായ അപകടത്തിലൂടെ റഷ്യയില്‍ ഒരു പെണ്‍കുട്ടി മരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ട്രെയിനിന്റെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചതും കടലിലേക്കുള്ള മുനമ്പില്‍ എത്തിനിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കടലില്‍ വീണ് മരിച്ചതുമായ വാര്‍ത്തകളൊക്കെ വന്നത് ഈ അടുത്ത കാലത്താണ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കുള്ള മിഴിവ് വര്‍ദ്ധിപ്പിക്കുന്നതിനാണ് അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കുന്നതിനായി ആളുകള്‍ മുതിരുന്നത്. ഇന്ത്യയില്‍ ഇത്തരം അപകടങ്ങള്‍ കേട്ടുകേള്‍വി ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ ഇന്ത്യയിലും ഇത്തരം അപകടങ്ങള്‍ പതിവായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല