1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2015

സ്വന്തം ലേഖകന്‍: പൊതുപണിമുടക്കില്‍ കേരളം നിശ്ചലം, സാധാരണ മട്ടില്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു. റെയില്‍വേസ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമെത്തിയ യാത്രക്കാരാണ് പണിമുടക്കില്‍ ഏറെ വലഞ്ഞത്. ഒറ്റപ്പെട്ട ആക്രമ സഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടിണ്ട്.

ചിലയിടങ്ങളില്‍ ബസ്സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷനിലുമെത്തിയവര്‍ക്ക് പൊലീസിന്റെ സമാന്തരസര്‍വീസ് ആശ്വാസമായി. തെക്കന്‍ കേരളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് ചിലയിടങ്ങളില്‍ വാക്കേറ്റത്തിന് ഇടയാക്കിയെങ്കിലും പൊതുവില്‍ പണിമുടക്ക് സമാധാനപരമായിരുന്നു. ജോലിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കി.

അതേസമയം ദേശീയ പണിമുടക്കിനിടെ ബംഗാളില്‍ ട്രെയിന്‍ തടയാന്‍ ശ്രമമുണ്ടായി. ട്വന്റി ഫോര്‍ നോര്‍ത്ത് പര്‍ഗനാസ് ജില്ലയില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തെ മറ്റിടങ്ങളിലും ട്രെയിന്‍ ഗതാഗതം തടസപ്പെടുത്താന്‍ ശ്രമമുണ്ടായി. ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകള്‍ക്കുനേരെ ആക്രമണമുണ്ടായി.

ചെന്നൈയിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പൊതുപണിമുടക്ക് കാര്യമായ ചലനമുണ്ടാക്കിയില്ല. അതേസമയം ബെംഗളൂരു നഗരത്തിലെ പൊതുഗതാഗതത്തെ സമരം കാര്യമായി ബാധിച്ചു.

പൊതുപണിമുടക്കിന്റെ ചെറിയ സൂചനകള്‍ പോലും മുംബൈ, ചെന്നൈ നഗരങ്ങളിലെവിടെയും ദൃശ്യമായില്ല. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കൊപ്പം കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളും ബാങ്കുകളും മുംബൈയില്‍ പതിവു പോലെ തുറന്നു പ്രവര്‍ത്തിച്ചു. പുണെ , നാഗ്പൂര്‍ എന്നീ നഗരങ്ങളെയും സമരം ഒരു തരത്തിലും ബാധിച്ചില്ല.

പതിവിനു വിപരീതമായി ബെംഗളൂരു നഗരത്തിലെ പൊതു ഗതാഗത്തെ സമരം കാര്യമായി ബാധിച്ചു. കെഎസ്ആര്‍ടിസി, ബിഎംടിസി ബസുകളൊന്നും സര്‍വീസ് നടത്തിയില്ല. നഗരത്തിലെത്തിയ മലയളികളടക്കമുള്ളവര്‍ വാഹനം കിട്ടാതെ വലഞ്ഞു. അതേസമയം നഗരത്തിലെ ഐടി മേഖലയെ പണിമുടക്ക് ബാധിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.