സ്വന്തം ലേഖകന്‍: നാസികളുടെ സ്വര്‍ണ തീവണ്ടി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് റഷ്യ, പ്രദേശത്ത് നിധിവേട്ടക്കാരുടെ തിക്കും തിരക്കും. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ സ്വര്‍ണവുമായി അപ്രത്യക്ഷമായ നാസി തീവണ്ടി പോളണ്ടിലെ വാല്‍ബ്രിഷില്‍ മണ്ണിനടിയിലുണ്ടെന്ന വാര്‍ത്ത കഴിഞ്ഞയാണ് പുറത്തുവന്നത്.
സ്വര്‍ണവും രത്‌നങ്ങളും കുത്തിനിറച്ച ട്രെയിന്‍ രണ്ടാം ലോകയുദ്ധകാലത്തെ പല കെട്ടുകഥകളില്‍ ഒന്നായാണ് ഇത്രയും കാലം പലരും കരുതിയിരുന്നത്..
എന്നാല്‍, ട്രെയിന്‍ യഥാര്‍ഥത്തില്‍ ഉണ്ടെന്നും നാസികള്‍ ഒളിപ്പിച്ചതാണെന്നും സമീപകാലത്തു വെളിപ്പെടുത്തലുണ്ടായി.
ട്രെയിന്‍ മണ്ണിനടിയിലുണ്ടെന്നത് 99 ശതമാനത്തിലേറെ ഉറപ്പാണെന്ന് പോളണ്ട് മന്ത്രി പിയോറ്റര്‍ സുച്ചോവ്‌സ്‌കിയും കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. മണ്ണിനടിയില്‍ നടത്തിയ റഡാര്‍ പരിശോധന തെളിയിച്ചത് 100 മീറ്റര്‍ നീളമുള്ള ട്രെയിന്‍ തെക്കുപടിഞ്ഞാറന്‍ ജില്ലയായ വാല്‍ബ്രിഷില്‍ ഉണ്ടെന്നാണ്. ഇതോടെയാണു നിധിവേട്ടക്കാര്‍ പ്രദേശത്തേക്കു കുതിച്ചെത്തി. ഒപ്പം ഈ മേഖലയില്‍ വന്‍ അഗ്‌നിബാധയുമുണ്ടായി.
യുദ്ധകാലത്ത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നു ജര്‍മന്‍ സൈന്യം തട്ടിയെടുത്തതാണു ട്രെയിന്‍ എന്നു കരുതുന്നു. പോളണ്ടിനും ജര്‍മനിക്കും ഇടയിലെ തുരങ്കത്തിലെത്തിയപ്പോള്‍ റഷ്യക്കാര്‍ തുരങ്കം അടച്ചു. ഇതോടെ സ്വര്‍ണ തീവണ്ടി മണ്ണിനടിയിലായി. നിധി തങ്ങളുടേതാണെന്നു റഷ്യ വാദിക്കാന്‍ കാരണമിതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല