യൂറോപ്യന്‍ കുടിയേറ്റത്തിന്റെ ദൈന്യതയുടെ നേര്‍ചിത്രമായി ടര്‍ക്കിയുടെ തീരത്തടിഞ്ഞ സിറിയന്‍ ബാലന്റെ മൃതദേഹം. ചുവപ്പ് ടീഷര്‍ട്ടും നീല നിക്കറും ധരിച്ചിട്ടുള്ള കുരുന്നിന്റെ മൃതദേഹം മണലില്‍ മൂക്കുകുത്തി കിടക്കുന്ന നിലയിലാണ്. ഒരു പോലീസുകാരന് കുഞ്ഞിന്റെ മൃതേദഹം നീക്കം ചെയ്യുന്ന ചിത്രവും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഒരേസമയം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ തീരത്തടിഞ്ഞ മാനവികത എന്ന ഹാഷ്ടാഗില് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുതിയ ജീവിതം തേടി യൂറോപ്പിലേക്ക് കൂട്ടത്തോടെ കുടിയേറുന്ന പശ്ചിമേഷ്യന്ആഫ്രിക്കന് രാജ്യങ്ങളിലെ ജനങ്ങളുടെ ദൈന്യതയും ചിത്രം വിളിച്ചുപറയുന്നു.
സിറിയയില്‍നിന്നും രക്ഷപ്പെട്ട് ഗ്രീസിലേക്ക് കുടിയേറാന്‍ ശ്രമിക്കവെ ബോട്ടുമുങ്ങിയുണ്ടായ അപകടത്തിലാണ് കുഞ്ഞ് മരിച്ചത്. മരിച്ച കുട്ടി മൂന്ന് വയസ്സുള്ള അയ്ലാന് കുര്ദിയെന്നും ഗ്രീക്ക് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയാര്‍ത്ഥികളുടെ ബോട്ടുമുങ്ങി കുട്ടികളും സ്ത്രീകളുമടക്കം 12 പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 25 പേരുമായി പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. തീരത്ത് അടുക്കാന്‍ കഴിയാതെ കടലില്‍ അലയുന്നതിനിടെ കൂറ്റന്‍ തിരകളില്പ്പെട്ടാണ് ബോട്ടുകള്‍ മുങ്ങിയത്. മരിച്ചവരില്‍ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഏഴ് പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല