വിലവര്‍ധന മൂലം കഷ്ട്ടപ്പെടുന്ന ബ്രിട്ടിഷുകാര്‍ക്ക് ടെസ്ക്കോയുടെ സഹായഹസ്തം.എല്ലാ സാധനങ്ങള്‍ക്കും വിലകൂടിയെന്നു പരാതിപ്പെടുന്നവര്‍ക്ക് ചുരുങ്ങിയ പക്ഷം സ്കൂള്‍ യൂണിഫോം എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാളും കുറഞ്ഞ വിലയില്‍ ടെസ്ക്കോയില് നിന്നും വാങ്ങാം.ഷര്‍ട്ട് അല്ലെങ്കില്‍ ടീഷര്‍ട്ട് എന്നിവയ്ക്കൊപ്പം പാന്റ് അല്ലെങ്കില്‍ പാവാട സെറ്റായി വാങ്ങാന്‍
ഒരു ജോടിക്ക് ഈ വര്‍ഷം ടെസ്കോ നിശ്ചയിച്ചിരിക്കുന്ന വില 3.60 പൌണ്ടാണ്.കഴിഞ്ഞ വര്‍ഷത്തെ വില 3.75 പൌണ്ടായിരുന്നു.
ഇത്തവണത്തെ വിലയായ 4.50 പൗണ്ടില്‍ 20 ശതമാനം കിഴിവു പ്രഖ്യാപിച്ചാണ് വില 3.60 -ല്‍ എത്തിച്ചിരിക്കുന്നത്. മൂന്നു മുതല്‍ 16 വയസു വരെയുള്ള കുട്ടികളുടെ ബജറ്റ് നിര യൂണിഫോമുകള്ക്കാണ് ഈ വില.ഈ സീസണില്‍ ടെസ്ക്കോയാണ് 13 ബില്ല്യന്‍ വില്‍പ്പനയുള്ള സ്കൂള്‍ യൂണിഫോം മാര്‍ക്കെറ്റില്‍ ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്.സെയിന്‍സ്ബറിയില്‍ 6 പൌണ്ടും,അസ്ഡയില്‍ 8 പൌണ്ടുമാണ് ഇപ്പോഴത്തെ വില.ടെസ്ക്കോയുടെ പാത പിന്തുടര്ന്ന് ഇവരും വില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു കെ മാര്‍ക്കറ്റ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല