സ്വന്തം ലേഖകന്‍: ഭൂമിയില്‍ ആകെ മൂന്നു ലക്ഷം കോടി മരങ്ങളുണ്ടെന്ന് പഠനം, പ്രതീക്ഷിച്ചതിലും ഏഴു മടങ്ങ് കൂടുതല്‍. ഭൂമിയില്‍ ഇപ്പോള്‍ മൂന്നു ലക്ഷം കോടിയിലേറെ മരങ്ങളുണ്ടെന്നും ഈ സംഖ്യ മുന്‍പു വിചാരിച്ചതിനെക്കാള്‍ ഏഴര മടങ്ങു കൂടുതലാണെന്നും യേല്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ തോമസ് ക്രോവ്തറും സംഘവുമാണു കണ്ടെത്തിയത്.
ഒരാള്‍ക്കു 422 മരം വീതം മൂന്നു ലക്ഷം കോടി മരങ്ങളാണ് നിലവില്‍ ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. എന്നാല്‍ ഓരോ വര്‍ഷവും വെട്ടി വീഴ്ത്തപ്പെടുന്ന മരങ്ങളുടെ എണ്ണം 1530 കോടിയാണ്. മനുഷ്യന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ നാളിതുവരെ ഭൂമിയിലെ മരങ്ങളുടെ എണ്ണം പകുതിയായി കുറയുകയും ചെയ്‌തെന്ന് ഗവേഷക സംഘം പറയുന്നു.
സൂപ്പര്‍ കംപ്യൂട്ടറും സാറ്റലൈറ്റ് ചിത്രങ്ങളും പ്രകൃതിസ്‌നേഹികളും സഹായിച്ച് ഏതാണ്ടു രണ്ടു വര്‍ഷമെടുത്താണ് ക്രോവ്തര്‍ മരങ്ങളുടെ കണക്കെടുപ്പു പൂര്‍ത്തിയാക്കിയത്. ഏറ്റവും കൂടുതല്‍ മരങ്ങളുള്ള രാജ്യം റഷ്യയാണ്, 64,200 കോടി. കാനഡ, ബ്രസീല്‍, യുഎസ് എന്നിവയാണു രണ്ടുമുതല്‍ നാലുവരെ സ്ഥാനങ്ങളില്‍. 22,800 കോടി മരങ്ങളാണു യുഎസിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല