ബിനോയി കിഴക്കനടി
ഷിക്കാഗോ: സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന കലാസന്ധ്യയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. അന്നേ ദിവസം ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ക്കുശേഷം വൈകുന്നേരം 5.00 മുതല്‍ 5.30 വരെ ആരാധനയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് നടത്തപ്പെടുന്ന സമാപന സമ്മേളനത്തില്‍, അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ടില്‍ പിതാവ് അധ്യക്ഷപദം അലങ്കരിക്കുന്നതും, അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഉദ്ഘാടനം നിര്‍വഹിക്കുന്നതുമാണ്. ഈ അവസരത്തില്‍ ബൈബിള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനവും നല്‍കുന്നതാണ്.
വൈകുന്നേരം 6.30 മുതല്‍ 8.30 വരെ ഇടവേളകളില്ലാതെ അരങ്ങേറുന്ന കലാസന്ധ്യയില്‍ വിവിധ ഇടവകളില്‍ നിന്നും, മിഷനുകളില്‍ നിന്നുമുള്ള കലാകാരന്മാരും, കലാകാരികളും ആണിനിരക്കും. 8.30 ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
മികച്ച തിരകഥകളുടെയും, കലാമൂല്യങ്ങളുമുള്ള ദ്യശ്യാവല്ക്കരത്തിന്റേയും, മികവുറ്റ അഭിനയ ചാതുര്യത്തിന്റേയും സമുന്യയമായിരിക്കും ഈ കലാസന്ധ്യയെന്ന് കണ്‍വീനര്‍ മേരി ആലുങ്കല്‍ അഭിപ്രയപ്പെട്ടു. എന്റെര്റ്റൈന്മെന്റ് കമ്മിറ്റി അംഗങ്ങളായ രഞ്ചിതാ കിഴക്കനടി, ഏബല്‍ തൈമാലില്‍ എന്നിവര്‍ കലാസന്ധ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യുത്വം നല്‍കുന്നതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല