ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളുകാരനായ ചന്ദ്രബഹാദൂര്‍ ദന്‍ഗി അന്തരിച്ചു. സമോവ ദ്വീപിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടര്‍ന്ന് ദക്ഷിണ പസഫിക്കിലുളള സമോവയിലേക്ക് ചികിത്സയ്ക്കായി പോയതാണ് 75കാരനായ ദന്‍ഗി. വിവിധ യാത്രകളില്‍ ഇദ്ദേഹത്തെ സഹായിച്ചിട്ടുളള തനേശ്വര്‍ ഗുര്‍ഗ്വായി ആണ് മരണ വാര്‍ത്ത പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഗുര്‍ഗ്വായി ഇപ്പോള്‍ നേപ്പാളിലാണുളളത്. ആശുപത്രിയില്‍ നിന്ന് ദന്‍ഗിയുടെ അനന്തരവന്‍ മരണവിവരം വിളിച്ചറിയിച്ചുവെന്നാണ് അദ്ദേഹം അറിയിച്ചത്.
2012 ഫെബ്രുവരി 26നാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ദന്‍ഗി സ്വന്തമാക്കിയത്. വെറും 54.6 സെന്റിമീറ്റാണ് ഇദ്ദേഹത്തിന്റെ പൊക്കം. 72 വയസുളളപ്പോഴാണ് ഇദ്ദേഹം ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്നതിനൊപ്പം ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞതായി അടയാളപ്പെടുത്തിയ പ്രായപൂര്‍ത്തിയായ മനുഷ്യന്‍ എന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന് സ്വന്തമാണ്.
ദാന്‍ഗിയുടെ മരണ വിവരം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട് എന്നാല്‍ നേപ്പാളി മിഷന്റെ വാഷിംഗ്ടണ്‍ ഡിസിയിലുളള ഓഫീസില്‍ ഇദ്ദേഹത്തിന്റെ മരണ വിവരം ലഭിച്ചിട്ടില്ലെന്ന് അമേരിക്കയിലെ നേപ്പാള്‍ അംബാസിഡര്‍ അര്‍ജുന്‍ കാര്‍കി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല