യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യനും ലോക എട്ടാം നമ്പര്‍ താരവുമായ റാഫേല്‍ നദാല്‍ പുറത്തായി. 32ാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയാണ് മൂന്നാം റൗണ്ടില്‍ നദാലിനെ അട്ടിമറിച്ചത്.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫോഗ്‌നിനിയുടെ വിജയം. ആദ്യ രണ്ട് സെറ്റ് 64, 63ന് സ്വന്തമാക്കിയ നദാലിന് പിന്നീടുള്ള മൂന്നു സെറ്റിലും പിടിച്ചു നില്‍ക്കാനായില്ല. നദാലിന് തിരിച്ചു വരവിന്റെ ഒരു സൂചന പോലും നല്‍കാതെ 64, 63, 64ന് അവസാന മൂന്ന് സെറ്റും മല്‍സരവും ഫോഗ്‌നിനി സ്വന്തമാക്കി.
പരിക്കും ഫോമില്ലായ്മയും അലട്ടുന്ന നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ക്വാര്‍ട്ടര്‍ ഫൈനലിലും വിംബിള്‍ഡണില്‍ രണ്ടാം റൗണ്ടിലും പുറത്തായിരുന്നു. 2010, 2013 വര്‍ഷങ്ങളില്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനായിരുന്നു റാഫേല്‍ നദാല്‍. 2004 മുതല്‍ ഇത് ആദ്യമായിട്ടാണ് ഒരു ഗ്രാന്‍ഡ് സ്ലാമില്ലാതെ നദാല്‍ ഒരു സീസണ്‍ പൂര്‍ത്തിയാക്കുന്നത്.
ഈ വര്‍ഷം തന്നെ ഫോഗ്നി ഇത് മൂന്നാം തവണയാണ് നദാലിനെ തോല്‍പ്പിക്കുന്നത്. ഇതിന് മുന്‍പ് രണ്ട് തവണ തോല്‍പ്പിച്ചപ്പോഴും അത് കളിമണ്‍ കോര്‍ട്ടിലായിരുന്നു. മൂന്നാം വിജയം പുല്‍കോര്‍ട്ടിലും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല