1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2015

സ്വന്തം ലേഖകന്‍: യെമനില്‍ വീരമൃത്യു വരിച്ച 45 യുഎഇ സൈനികരുടെ ഭൗതിക ശരീരം യുഎഇയിലെത്തി, മൂന്നു ദിവസം ദുഖാചരണം. നേരത്തെ, 23 മരിച്ചെന്നായിരുന്നു യുഎഇ സായുധ സേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചിരുന്നത്. വ്യോമ സേനയുടെയും പ്രതിരോധസേനയുടെയും വിമാനങ്ങളില്‍ അബുദാബി അല്‍ ബതീന്‍ വിമാനത്താവളത്തിലാണ് ഭൗതികശരീരങ്ങള്‍ എത്തിയത്.

യെമനില്‍ വീരമൃത്യ വരിച്ച യുഎഇ സൈനികരോടുള്ള ആദരസൂചകമായി ഇന്നലെ മുതല്‍ മൂന്ന് ദിവസം പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ ദേശീയ പതാക മൂന്ന് ദിവസം പകുതി താഴ്ത്തിക്കെട്ടും. സൈനികരുടെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചിച്ചു.

സായുധ സേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മറ്റും അനുഗമിച്ചു. വിമാനത്താവളത്തില്‍ ആദരസൂചകമായി ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്ത പ്രത്യേക ചടങ്ങുകള്‍ നടന്നു. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ സൗദി അറേബ്യ നേതൃത്വം നല്‍കുന്ന അറബ് സഖ്യസേനയുടെ ഓപ്പറേഷന്‍ റിസ്റ്റോറിങ് ഹോപ് എന്ന ദൗത്യ സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.. മാരിബ് സാഫര്‍ മേഖലയില്‍ 107 ബ്രിഗേഡിന്റെ ആയുധപ്പുരയിലെ തീപ്പിടിത്തത്തില്‍ ഇന്നലെ രാവിലെയായിരുന്നു ദുരന്തം. മിസൈല്‍ ആക്രമണത്തില്‍ സ്‌ഫോടനമുണ്ടായി ആയുധപ്പുര കത്തിയമരുകയായിരുന്നു.

യെമനില്‍ വീരമൃത്യ വരിച്ച യുഎഇ സൈനികര്‍ക്ക് വേണ്ടി അനുശോചനമറിയിച്ച് അറബ് നേതാക്കളുടെ സന്ദേശം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്‍ഡ!റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ലഭിച്ചു.

?ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ, ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍, യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് അബ്ദുല്‍ അസീസ് രാജകുമാരന്‍. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുടങ്ങിയവരാണ് അനുശോചനം അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.