1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2015


ടോം ജോസ് തടിയംപാട്

ലിവര്‍പൂളിലെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ആക്കല്‍ന്റെ (ACAL ) ഈ വര്‍ഷത്തെ ഓണാഘോഷത്തിനു ലിവര്‍പൂല്‍ ഫസാക്കെര്‍ലിയില്‍ ഈ വരുന്ന ശനിയാഴ്ച രാവിലെ പത്തുമണിക്ക് കൊടിയേറും. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കൊണ്ട് വിവിധ പ്രായത്തില്‍ ഉള്ളവരുടെ കലാകായിക പരിപടികള്‍ അരങ്ങേറുമ്പോള്‍ അത് ലിവിര്‍പൂളിലെ ഓണാഘോഷങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറും എന്നതില്‍ സംശയം ഇല്ല. നമ്മുടെ കുട്ടികളും സുഹൃത്തുക്കളും എല്ലാം കൂടി നടത്തുന്ന ഈ കലാ മാമാങ്കത്തില്‍ അവരെ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാവരും മനസു കാണിക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

ശനിയാഴ്ച രാവിലെ 10 .30 നു തന്നെ കായിക പരിപാടികള്‍ക്ക് തുടക്കമാകും. പരിപാടിയില്‍ പങ്കെടുക്കാന്‍ ഉള്ളവര്‍ കൃത്യസമയത്ത് തന്നെ എത്തി ചേരണം എന്ന് അറിയിക്കുന്നു. 12 മണിക്ക് തുടങ്ങുന്ന വിഭവസമൃദ്ധമായ ഓണസദ്യ രണ്ടു മണി വരെ തുടരും. അതിനു ശേഷം കലാമത്സരങ്ങള്‍ ആരംഭിക്കും. പരിപാടികളില്‍ വാള്‍ട്ടന്‍ M P സ്റ്റിവ് റോതറാം ഫസകെര്‍ലി കൌണ്‍സിലര്‍ ഡേവ് ഹനരാട്ടി എന്നിവര്‍ മുഖൃ അതിഥികള്‍ ആയിരിക്കും.

കഴിഞ്ഞ എ ലെവല്‍ പരീക്ഷയില്‍ അഞ്ചു എ സ്റ്റാര്‍ നേടിയ റോയല്‍ കൊയിതറയാക്കും മികച്ച പ്രകടനം കാഴ്ചവെച്ച റോഷ്‌നീ വിന്‍സെന്റ് നെയും യോഗത്തില്‍ ആദരിക്കും. ജന്മനാ കാഴ്ച്ചശക്തിയില്ലാത്ത അയ ടോയല്‍ നേടിയ വിജയം ഇംഗ്ലീഷ് പത്രങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കുട്ടി ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തില്‍ ഇന്നു സജീവ ചര്‍ച്ചയാണ്. മാഞ്ചെസ്റ്റ്‌റിനത്ത് വിഗണില്‍ ഉള്ള കിടങ്ങൂര്‍ സ്വദേശി ഷാജു ,ആനി. ദമ്പതികളുടെ മകനായ ഈ മിടുക്കന്‍ GCSE പരീക്ഷയിലും എല്ലാ വിഷയത്തിനും എ സ്റ്റാര്‍ നേടിയിരുന്നു. ചരിത്രം ഉറങ്ങുന്ന ലോകത്തിലെ ഏറ്റവും പഴയ യുണിവേഴ്‌സിറ്റി അയ ഓക്‌സ്‌ഫോര്‍ഡില്‍ ഈ മിടുക്കന് നിയമം പഠിക്കാനും അഡ്മിഷന്‍ ഒരുങ്ങി കഴിഞ്ഞു. 2014 സെപ്റ്റംബര്‍ 13 ശനിയാഴ്ച നടക്കുന്ന അക്കളിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളൊട്ടും കേരള തനിമ നഷ്ടപ്പെടാതെ ആഘോഷിക്കാന്‍ ഉള്ള എല്ലാ തയാര്‍എടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു എന്ന് ഏഷ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ലിവര്‍പൂള്‍ (അകാല്‍) ഭാരവാഹികള്‍ പറഞ്ഞു.

എല്ലാ വര്‍ഷവും നേഴ്‌സ് ഡേ ഉള്‍പ്പെടെ ഒട്ടേറെ പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ട് വളരെ നേരത്തെ യു.കെ മലയാളികളുടെ ഇടയില്‍ അകാല്‍ ശ്രദ്ധ നേടിയിരുന്നു.

പൂക്കളതോട് കൂടി ണാഘോഷ പരിപാടികളുടെ തുടക്കംകുറിക്കുന്നു. ഫസക്കെര്‍ലി ഹൈ സ്‌കൂള്‍ അങ്കണത്തില്‍ പരിപാടികള്‍ രാവിലെ അരങ്ങേറുമ്പോള്‍ ഒരു കേരളിയ സ്പര്‍ശം അവിടെ നിറഞ്ഞു തുളുമ്പും എന്നതില്‍ സംശയം ഇല്ല. കുട്ടികളുടെയും വലിയവരുടെയും വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ ഓണാഘോഷ പരിപാടിക്ക് മാറ്റ്കൂട്ടും . മിഠായി പെറുക്കല്‍ ,റൊട്ടി കടി , വാല് പറിക്കല്‍ ,ലെമെന്‍ ഓണ്‍ ദി സ്പൂണ്‍ , വടംവലി എന്നീ മത്സരങ്ങള്‍ രാവിലെ നടത്തും. ഈ വര്‍ഷത്തെ ഓണം അകാല്‍നൊപ്പം ആഘോഷിക്കാന്‍ നിങളെ ഞങ്ങള്‍ ക്ഷണിക്കുന്നു. ആഘോഷങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

തോമസ് ജോര്‍ജ് .07882640425 സാബു ജോര്‍ജ് .07914355095

ആഘോഷം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് fazakerley high school , sherwoods Road L 10 1LB ഹാളിനോടു അനുബന്ധിച്ചു വലിയ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.