സൗത്ത് ആഫ്രിക്കക്കാരനായ 15ാം സീഡ് താരം കെവിന് ആന്‍ഡേഴ്സണോട് തോറ്റ് ബ്രിട്ടീഷ് താരം ആന്‍ഡി മുറെ യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ആന്‍ഡി മുറെ ഒരു ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍നിന്ന് ഇത്ര വേഗം പുറത്താകുന്നത്. നാല് മണിക്കൂറും 18 മിനിറ്റും നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് ആന്ഡേഴ്സണ് മുറെയെ പുറത്താക്കിയത്. സ്കോര്‍ – 7 6 (7 5) 6 3 , 6 7 (2 7) 7 6 (7 0)
മുറെയെ പരാജയപ്പെടുത്തി ആദ്യമായി ഒരു വലിയ മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നുകൂടിയ ആന്ഡേഴ്സണ് ഇനി നേരിടാനുള്ളത് സ്റ്റാന്‍ വാവ്റിങ്കയെയാണ്.
അതേസമയം യുഎസ് ഓപ്പണിന്റെ വനിതാ സിംഗിള്‍സില്‍ ബ്രിട്ടന്റെ ജൊ കൊന്റ പെട്ര ക്വിറ്റോവയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. ഇതോടെ യുഎസ് ഓപ്പണില്‍നിന്ന് ഇനി ബ്രിട്ടന് പ്രാതിനിധ്യമില്ല.
തുടര്‍ച്ചയായ 18ാം ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന സ്വപ്നം നഷ്ടമായതിന്റെ നിരാശ കളത്തിലും പുറത്തും ആന്‍ഡി മുറെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. മത്സരത്തില്‍ പരാജയപ്പെടുത്തുന്നത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്നതാണെന്ന് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മുറെ പറഞ്ഞു. ആന്‍ഡേഴ്സന്റെ ശക്തമായ സെര്‍വുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് മുറെയ്ക്ക് സാധിക്കാതിരുന്നതാണ് പരാജയകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല