സ്വന്തം ലേഖകന്‍: സൗദി രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് 400 ബെന്‍സ് എസ് ക്ലാസ് കാറുകളുടെ പട. ലോകത്തിലെ ഏറ്റവും സമ്പന്നനായ രാജാക്കന്മാരില്‍ ഒരാളായ സൗദി രാജാവ് ലോകത്തിലെ ഏറ്റവും കരുത്തരായ രാജ്യത്തിലേക്കുള്ള തന്റെ സന്ദര്‍ശനം മഹാ സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്.
യുഎസ് സന്ദര്‍ശിക്കുന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനും പരിവാരങ്ങള്‍ക്കും സഞ്ചരിക്കാനാണ് സൗദി സര്‍ക്കാര്‍ 400 ബെന്‍സ് എസ് ക്ലാസ് കാറുകള്‍ ഏര്‍പ്പാടാക്കിയത്. 400 കാറും കറുപ്പ് നിറത്തിലുള്ളവയാണ്.
ഇതുകൂടാതെ രാജാവിന്റെ സ്വകാര്യ വാഹന വ്യൂഹമായ 10 എസ് ക്ലാസുകള്‍ വേറെയുമുണ്ട്. എതായാലും സൗദി രാജാവിന്റെ യുഎസ് സന്ദര്‍ശനം കൊണ്ട് ലോട്ടറിയടിച്ചത് കാര്‍ വാടക കമ്പനിയായ ഉബറിനാണ്. അവരുടെ കൈവശമുള്ള കറുത്ത എസ് ക്ലാസുകളെല്ലാം തന്നെ രാജാവ് ബുക്ക് ചെയ്തു.
കൂടാതെ രാജാവിനും പരിവാരങ്ങള്‍ക്കും താമസത്തിനായി ടോണി ജോര്‍ജ്ടൗണിലെ ഫോര്‍സീസണ്‍ ഹോട്ടലിലെ 222 റൂമുകളാണ് ബുക്ക് ചെയ്തത്. ഹോട്ടലിലെ സ്യൂട്ട് റൂമുകളില്‍ സ്വര്‍ണം പൂശിയ ഫര്‍ണ്ണിച്ചറുകളും പാത്രങ്ങളും പ്രത്യേകം വരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. സൗദിക്കാരുടെ സമ്പത്തും ആഡംബരവും കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് അമേരിക്കക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല