സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ഹിതപരിശോധനാ നിയമ ഭേദഗതി തള്ളി. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ എന്നു തീരുമാനിക്കാന്‍ 2017 അവസാനത്തോടെ ഹിതപരിശോധന നടത്തുന്നതു സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലാണ് പാര്‍ലമെന്റ് തള്ളിയത്. 285 ന് എതിരെ 312 വോട്ടുകള്‍ക്കാണ് ബില്‍ പരാജയപ്പെട്ടത്.
ഹിതപരിശോധന സംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഇനി പ്രഭുസഭയ്ക്കു കൈമാറും. കാമറണിന്റെ പുതിയ സര്‍ക്കാര്‍ കഴിഞ്ഞ മേയില്‍ സ്ഥാനമേറ്റശേഷം ആദ്യമായി നേരിടുന്ന തിരിച്ചടിയാണിത്.
തിരഞ്ഞെടുപ്പുകളുടെ ഫലത്തെ സ്വാധീനിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ വിലക്കുന്ന ‘പര്‍ദ’ എന്നറിയപ്പെടുന്ന കീഴ്‌വഴക്കം എടുത്തുകളയാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുകള്‍ക്ക് 28 ദിവസം മുന്‍പു മുതല്‍ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളൊന്നും നടത്തില്ല എന്ന കീഴ്‌വഴക്കമാണു ‘പര്‍ദ’ എന്ന് അറിയപ്പെടുന്നത്. പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരെ കൂട്ടുപിടിച്ചാണ് 27 വോട്ടുകള്‍ക്കു ബില്‍ പരാജയപ്പെടുത്തിയത്. നീക്കത്തെ എതിര്‍ത്ത് വോട്ടുചെയ്തവരില്‍ 37 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുമുണ്ടായിരുന്നു എന്നത് കാമറണിനു വിമതരെ അനുനയിപ്പിച്ചു നിര്‍ത്താനായില്ലെന്നതിന്റെ തെളിവായി.
‘പര്‍ദ കീഴ്‌വഴക്കം’ എടുത്തുകളയുന്നത് ഹിതപരിശോധനയെ സര്‍ക്കാരിനു സ്വാധീനിക്കാന്‍ സഹായിക്കുമെന്ന് ആരോപിച്ചാണു ലേബര്‍ പാര്‍ട്ടി അംഗങ്ങളും ബര്‍നാഡ് ജെന്‍കിന്‍, ബില്‍ കാഷ്, സ്റ്റീവ് ബേക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 37 കണ്‍സര്‍വേറ്റീവ് എംപിമാരും ബില്ലിനെതിരെ വോട്ടുചെയ്തത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു ഹിതപരിശോധനാഫലം വരുത്താനാണു കാമറണിന്റെ ശ്രമമെന്നാണ് ഇവരുടെ ആരോപണം. ഹിതപരിശോധനയുടെ ചോദ്യം കുറച്ചുകൂടി പക്ഷപാതരഹിതമാക്കാനും വോട്ടെടുപ്പിനു മുന്‍പു സര്‍ക്കാരിന്റെ ഇടപെടല്‍ അനുവദിക്കാനുമുള്ള നിബന്ധനകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല