1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2015

സാബു ചുണ്ടക്കാട്ടില്‍

യൂറോപ്പില്‍ രൂപംകൊണ്ട മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലെയിന്‍സില്‍ കല്ലിട്ട തിരുന്നാളും, പ്രഥമ വാര്‍ഷികവും എട്ടു നോമ്പാചരണവും സംയുക്തമായി കൊണ്ടാടി. ആറിന് 3.30ന് സെന്റ് ആന്തണീസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി. കാരിസ്ഭവന്‍ ഡയറക്ടര്‍ ഫാ കുര്യന്‍ കരീക്കല്‍ മുഖ്യകാര്‍മ്മികനായ ദിവ്യബലിയില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ പങ്കെടുത്തു.

അമലാരുവമാതാവിന്റെ ലഭീഞ്ഞിനുശേഷം കല്ലിട്ടതിരുന്നാളിന്റെ പ്രാധാന്യത്തെപ്പറ്റി സജിയച്ചന്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ എട്ടുനോമ്പ് തിരുന്നാള്‍ ദിവസമാണ് ഷൂസ്ബറി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് സെന്റ് മേരീസ് ക്‌നാനായ ചാപ്ലെയിന്‍സി സ്ഥാപിക്കുവാനുള്ള തീരുമാനം തന്നെ രേഖാമൂലം അറിയിച്ചതെന്ന് സജിയച്ചന്‍ പറഞ്ഞപ്പോള്‍ ഇടവകാംഗങ്ങള്‍ വികാരഭരിതരായി. തിരുന്നാള്‍ സന്ദേശം നല്‍കിയ കുര്യനച്ചന്‍, സജിയച്ചനെയും മാഞ്ചസ്റ്ററിലെ ക്‌നാനായമക്കളെയും അനുമോദിയ്ക്കുകയും മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ ദൈവാനുഗ്രഹങ്ങളും നേരുകയും ചെയ്തു. ദിവ്യബലിയ്ക്ക് ശേഷം പാച്ചോര്‍ നേര്‍ച്ചയും, സ്‌നേഹവിരുന്നു ഒരുക്കിയിരുന്നു.

യൂറോപ്പിലെ ഈ പ്രഥമ ചാപ്ലിയന്‍സിയുടെ വാര്‍ഷികാഘോഷങ്ങളിലും കല്ലിട്ട തിരുന്നാളിലും പങ്കെടുക്കുന്നതിനായി മാഞ്ചസ്റ്ററിലും സമീപപ്രദേശങ്ങളില്‍ നിന്നുമെത്തിയ എല്ലാ വിശ്വാസികള്‍ക്കും സജിയച്ചന്‍ നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.