1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2015

സ്വന്തം ലേഖകന്‍: മുംബൈയിലെ ഇറച്ചി നിരോധനം, മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടെന്ന് ആരോപണം. സപ്തംബര്‍ 10, 13, 17, 18 തീയതികളില്‍ ദേവ്‌നറിലെ പ്രധാന അറവുശാല അടച്ചിടാനുള്ള മുംബൈ നഗരസഭയുടെ തീരുമാനമാണ് വിവാദമായത്. ജൈനമത വിശ്വാസികളുടെ ഉപവാസ കാലം പ്രമാണിച്ചാണ് നിരോധനം.

എന്നാല്‍ തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് മതപരമായ ധ്രുവീകരണത്തിന് വേണ്ടിയാണ് മുംബൈ നഗരസഭയില്‍ ബിജെപി വിവാദപരമായ നിരോധനം ഏര്‍പ്പെടുത്തിയത് എന്ന ആരോപണവുമായി എന്‍.സി.പി രംഗത്തെത്തി. അതേസമയം 1964 മുതല്‍ തന്നെ മുംബൈ നഗരസഭ ജൈനമതക്കാരുടെ ഉപവാസക്കാലത്ത് നഗരത്തില്‍ രണ്ടുദിവസത്തെ ഇറച്ചി വ്യാപാര നിരോധനം നടപ്പാക്കിയിട്ടുണ്ടെന്നും മുംബൈ നഗരത്തില്‍ വാണിജ്യ വ്യവസായ മേഖലയില്‍ ശക്തമായ സാന്നിധ്യം പുലര്‍ത്തുന്ന ജൈനമതക്കാരുടെ താത്പര്യം സംരക്ഷിക്കാനാണ് നിരോധനമെന്നുമാണ് ഔദ്യോഗിക നിലപാട്.

എന്നാല്‍ മീരാഭയന്തര്‍, മുംബൈ നഗരസഭ എന്നിവക്കു പിന്നാലെ നവിമുംബൈ നഗരസഭയും ഇറച്ചി നിരോധിച്ചതോടെ എന്‍സിപിക്കു അടിപതറി. മീരാഭയന്തറിലെയും മുംബൈയിലെയും ഇറച്ചി വ്യാപാര നിരോധനത്തിനെതിരെ രംഗത്ത് വന്ന എന്‍.സി.പി.യാണ് നവിമുംബൈ നഗരസഭ ഭരിക്കുന്നത്.

ആട്ടിറച്ചിയും കോഴിയിറച്ചിയും നിരോധനത്തില്‍ ഉള്‍പ്പെടുന്നു. പശുവിന്റെയും കാളയുടെയും ഇറച്ചി സംസ്ഥാനത്ത് നേരത്തെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ മത്സ്യത്തിനും മുട്ടക്കും നിരോധനമില്ല. നിരോധനത്തെ ബി.ജെ.പി. സ്വാഗതംചെയ്തു. വിഷ്ണുവിന്റെ അവതാരമാണ് ഭഗവാന്‍ മഹാവീര്‍ എന്നും ജൈനമതക്കാരുടെ ഉപവാസക്കാലത്ത് മൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ചതില്‍ തെറ്റില്ലെന്നും ബി.ജെ.പി. നേതൃത്വം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.