1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2011

പ്രത്യേക ലേഖകന്‍

യു കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ രൂപം കൊണ്ടിട്ട് രണ്ടു വര്‍ഷം തികയുകയാണ്.അടുത്ത മാസം പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കുകയാണ്.മുപ്പത്തഞ്ചോളം അസോസിയേഷനുകളുമായി തുടങ്ങിയ സംഘടനയില്‍ രണ്ടു വര്‍ഷം കൊണ്ടു കൂടുതലായി ചേര്‍ന്നത്‌ 18 സംഘടനകള്‍ മാത്രമാണ്. ഇപ്പോഴത്തെ അംഗസംഖ്യ 53 എന്ന് പറയുന്നുവെങ്കിലും യു കെയിലെ പകുതിയിലധികം മലയാളി സംഘടനകളും യുക്മയോട് മുഖം തിരിച്ചു നില്‍ക്കുകയാണ്. ഇതിനുള്ള കാരണങ്ങള്‍ യുക്മ എന്താ തൊട്ടുകൂടാത്ത സംഘടനയാണോ ? എന്ന ഇന്നലത്തെ ലേഖനത്തില്‍ ഞങ്ങള്‍ വ്യകതമാക്കിയിരുന്നു

ഇപ്പോഴും ശൈശവാവസ്ഥയിലുള്ള യുക്മയില്‍ കൂടുതല്‍ സംഘടനകള്‍ ചേരുവാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നതിന്‍റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്

യു കേയിലേക്ക് കുടിയെറിയ രണ്ടാം തലമുറ മലയാളികളില്‍ ഭൂരിപക്ഷവും മുപ്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ്.പത്തു വര്‍ഷത്തിനപ്പുറത്ത് മലയാളി സംഘടനകളെ നയിക്കുക ഇവരുടെ മക്കളായിരിക്കും.അസൂയക്കോ,തമ്മിലടിക്കോ,പടലപിണക്കങ്ങള്‍ക്കോ സമയമില്ലാത്ത പുതു തലമുറയുടെ ഉന്നമനത്തിനു വേണ്ടിയായിരിക്കും അന്ന് യുക്മ പ്രവര്‍ത്തിക്കുക.അവരുടെയിടയില്‍ കേരളത്തിന്‍റെ കലാ സാംസ്ക്കാരിക പൈതൃകം കാത്തു സൂക്ഷിക്കാനും വളര്‍ത്താനും,കരിയര്‍ ഗൈഡന്‍സ് നല്‍കുവാനും,നേതൃത്വ വാസനകള്‍ വളര്‍ത്തുവാനും ഒരു പ്രാദേശിക സംഘടനയ്ക്കുള്ള പരിമിതികള്‍ക്കുള്ള മറുപടിയാണ് യുക്മ. ചുരുക്കത്തില്‍ പറഞ്ഞാല്‍ യുക്മ എന്ന സംഘടന ലക്ഷ്യമിടുന്നത് വരും തലമുറയുടെ പോതുവേദിക്കാണ്.

ലോക്കല്‍/റീജിയണല്‍/നാഷനല്‍ എന്നീ മൂന്നു തലങ്ങളില്‍ യുക്മ വളരുമ്പോള്‍ അതിന്‍റെ ഗുണം പ്രാദേശിക അസ്സോസിയെഷനുകള്‍ക്കാണ്.അസോസിയേഷനുകളും റീജിയനുകളും തമ്മില്‍ തമ്മില്‍ മല്‍സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അംഗങ്ങളുടെ പ്രതിഭ പ്രദര്‍ശിപ്പിക്കാനുള്ള വേദി ലഭിക്കും.മറ്റു സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുവാനും മനസിലാകുവാനും സാധിക്കും.ഒപ്പം പ്രാദേശിക നേതാക്കന്മാര്‍ക്ക് തങ്ങളുടെ നേതൃപാടവം വിവിധ തലങ്ങളില്‍ പ്രകടിപ്പിക്കാനും സാധിക്കും.ഇതുവഴി പ്രാദേശിക സംഘടനകള്‍ക്ക് ദേശിയതലത്തില്‍ അംഗീകാരം ലഭിക്കും

മലയാളികളെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളില്‍ സമ്മര്‍ദ ശക്തിയായി പ്രവര്‍ത്തിക്കാന്‍ യുക്മയ്ക്ക് കഴിയും.പാസ്പോര്‍ട്ട് സറണ്ടര്‍ ഫീസിന്‍റെ കാര്യത്തില്‍ ഫോക്കാന ഇന്ത്യന്‍ സര്‍ക്കാരില്‍ ചെലുത്തിയ സ്വാധീനം ഇതിനുദാഹരണമാണ്.

പ്രാദേശിക സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ യാതൊരു വിധ ഇടപെടലുകളും യുക്മ നടത്തുകയില്ലെന്നതിനാല്‍ 50 പൌണ്ട് അംഗത്വ ഫീ മുടക്കി യുക്മയില്‍ ചേരുന്നതു കൊണ്ട് യാതൊരു നഷ്ട്ടവുമില്ല.

യുക്മ വളര്‍ന്നു കഴിഞ്ഞ് ചേരാനിരിക്കുന്നവരോട് ഒരു വാക്ക്…..കഴിവും പ്രതിഭയുമുള്ള സംഘടനകളും നേതാക്കന്മാരും യുക്മയുടെ ഭാഗമാകുമ്പോഴാണ് യുക്മ വളരുക.യുക്മയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടേണ്ടത് അതിന്‍റെ നേതാക്കന്മാരല്ല,മറിച്ച് അംഗ സംഘടനകളാണ്

യുക്മയുടെ വിവിധ റീജിയനുകളുടെയും നാഷണല്‍ കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളെ വരും ദിവസങ്ങളില്‍ വിലയിരുത്തുന്നതാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.