സ്വന്തം ലേഖകന്‍: ഭീകരനാണെന്ന് ആരോപിച്ച് സിഖുകാരന് അമേരിക്കയില്‍ ക്രൂര മര്‍ദ്ദനം. അമേരിക്കയിലെ ഷിക്കാഗോയിലാണ് ഭീകരനാണെന്ന് ആരോപിച്ച് വൃദ്ധനായ സിഖുകാരനെ അമേരിക്കക്കാരനായ ഒരാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മാര്‍ക്കറ്റിലേക്ക് കാറില്‍ പോവുകയായിരുന്ന ഇന്ദര്‍ജിത് സിങ് മുക്കര്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അമേരിക്കകാരനായ പ്രതി ഇന്ദര്‍സിങിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ‘ഭീകരാ നിങ്ങളുടെ നാട്ടിലേക്കു തിരികെ പോകൂ, ബിന്ലാദന്’ എന്ന് ആക്രോശിച്ചാണ് അമേരിക്കക്കാരന് ഇന്ദര്‍ജിത് സിങ് മുക്കറെ മര്‍ദ്ദിച്ചത്. അമേരിക്കന്‍ പൗരത്വമുള്ളയാളും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇന്ദര്‍ജിത്ത്.
മാര്‍ക്കറ്റിലേക്കു പോകുന്ന വഴി തന്റെ കാറിനെ തുടര്‍ച്ചയായി പിന്തുടര്‍ന്ന മറ്റൊരു കാര്‍ മുന്നില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ഇന്ദര്‍ജിത് തന്റെ കാര്‍ മാറ്റി പുറകെ വന്ന കാറിനു പോകാന്‍ അവസരം നല്കി. എന്നാല്‍ ആ കാറിലെ ഡ്രൈവര്‍ ഇന്ദര്‍ജിത്തിന്റെ കാറിനെ തടഞ്ഞു നിര്‍ത്തുകയും ഇന്ദര്‍ജിത്തിനെ കാറില്‍ നിന്നു വലിച്ചിറക്കി മുഖത്ത് ഇടിക്കുകകയും ചീത്ത വിളിക്കുകയും ചെയ്യുകയായിരുന്നു.
മര്‍ദ്ദനത്തില്‍ ബോധം പോയ ഇന്ദര്‍ജിതിന് മുഖത്ത് ഗുരുതര പരിക്കുണ്ട്. സംഭവത്തക്ക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല