വിഷ്ണു നടേശന്‍: അനേകലക്ഷം ശ്രീനാരായണ ഭക്തരെയും ജാതിമതഭേദമില്ലാതെ ഗുരുവിന്റ്‌റെ ആദര്‍ശങ്ങളെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയുന്നവരെയും ഒരുപോലെ വേദനയില്‍ ആഴ്ത്തിക്കൊണ്ട് ശ്രീനാരായണഗുരുദേവനെ പൊതു സമൂഹ മദ്ധ്യേ അവഹേളിക്കുന്ന രീതിയില്‍ കേരളത്തില്‍ ഈ അടുത്തയിടെ അരങ്ങേറിയ അപമാനകരമായ സംഭവവികാസങ്ങള്‍ക്കെതിരെ മലയാളക്കരയാകെ രോഷം ആളിപ്പടരുകയാണ്.ആ പ്രധിഷേധത്തിന്റെ അടുത്ത ഘട്ടമെന്നവണ്ണം തങ്ങളുടെ സമുദായത്തിനു നേരെയുണ്ടായ കയ്പുനിറഞ്ഞ സംഭവങ്ങളെ വിദേശമണ്ണിലും ഉയര്‍ത്തിക്കാട്ടി ശക്തമായി പ്രതികരിക്കുവാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ എസ് എന്‍ ഡി പി യുടെ വിവിധ പ്രവാസി ഘടക നേതൃത്വങ്ങള്‍.ഗള്‍ഫ് നാടുകളിലെ ഗുരുദേവഭക്തര്‍ സോഷ്യല്‍ മീഡിയകള്‍ വഴി തങ്ങളുടെ പ്രതിഷേധം ലോകത്തെ അറിയിക്കുമ്പോള്‍ അതിലും ഒരു പടി കൂടി മുന്നിട്ടുനിന്നുകൊണ്ട് യുറോപ്പിലെ ഗുരുശിഷ്യര്‍ തങ്ങളുടെ പ്രധിഷേധ സ്വരം പൊതുനിരത്തിലിറങ്ങി ലോക ജനതയെ അറിയിക്കുവാനുള്ള ഒരുക്കത്തിലാണ്.
ഇതിന്റെ ആദ്യപടിയെന്നവണ്ണം യുറോപ്പില്‍ വളരെ ശക്തമായ ഗുരു ഭക്തരുടെ സാന്നിധ്യമുള്ള ഇംഗ്ലണ്ടില്‍ എല്ലാ ശ്രീനാരായണീയരെയും ഒരുമിപ്പിച്ചുകൊണ്ട് ലണ്ടനിലെ ക്രോയിഡോണില്‍ ഈ വരുന്ന സെപ്റ്റംബര്‍ 13 ഞായറാഴ്ച വന്‍ പ്രധിഷേധ സമ്മേളനം നടത്താന്‍ എസ് എന്‍ ഡി പി യു കെ ഘടകം തീരുമാനിച്ചതായി നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.എസ് എന്‍ ഡി പിയു കെ6170 ശാഖയുടെ നേതൃത്വത്തിലാണ് മലയാളികളും തമിഴരും ബംഗാളികളും മറ്റു വടക്കേ ഇന്ത്യന്‍ വംശജരും ഉള്‍പ്പെടെ പതിനായിരത്തോളം ഇന്ത്യാക്കാര്‍ വസിക്കുന്ന ക്രോയിഡോണിലെദി ആര്‍ച്ചുബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാദമി ഹാളില്‍ പ്രതിഷേധ സമ്മേളനം നടത്തുന്നത്.വിവിധ ഇന്ത്യന്‍ ജനവിഭാഗങ്ങളുള്ള ഇത്തരം ഒരു സ്ഥലം തിരഞ്ഞെടുക്കുകവഴി, മലയാളികള്‍ക്ക് പുറമേ മറ്റു ജന വിഭാഗങ്ങളിലേക്ക്,പ്രത്യേകിച്ചും യു കെ യിലെ ഇന്ത്യാക്കാരുടെ മുന്‍പില്‍ ഈ വിഷയം ഫലപ്രദമായി എത്തിക്കുവാന്‍ തങ്ങള്‍ക്കാകും എന്ന് സംഘാടകര്‍ ഉറച്ചു വിശ്വസിക്കുന്നു.യു കെ യിലെ എല്ലാ സ്ഥലങ്ങളിലും നിന്നും ശ്രീനാരായണീയര്‍ ഈ പ്രതിഷേധ വേദിയിലേക്ക് ഒഴുകിയെത്തും എന്നാണ് എസ് എന്‍ ഡി പി യോഗം യു കെ6170 നേത്രുത്വം വിശ്വസിക്കുന്നത്.പ്രതിഷേധയോഗത്തിനുള്ള ഒരുക്കങ്ങള്‍ വളരെ ത്വരിതഗതിയില്‍ നടന്നു വരുന്നു എന്ന് എസ് എന്‍ ഡി പി യോഗം യു കെ 6170 സെക്രട്ടറി വിഷ്ണു നടേശന്‍ പറഞ്ഞു.
കേരളത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ജനവിഭാഗമായിരുന്ന ഈഴവര്‍ ഒരു നിര്‍ണ്ണായക സാമുദായികശക്തിയായി മാറിയത് ഈ അടുത്ത കാലത്താണ്.തങ്ങളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും പരിഭ്രാന്തി പൂണ്ട ഒരു വിഭാഗം ആളുകളാണ് ഇപ്പോള്‍ ഗുരുദേവനേയും എസ് എന്‍ ഡി പി നേതൃത്വത്തെയും തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നത് എന്നും പ്രവാസിഘടകം യോഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.എസ് എന്‍ ഡി പി യുടെ വളര്‍ച്ചാ ചരിത്രത്തില്‍ ഇന്നേവരെ നേരിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സാമുദായിക അപമാനമാണ് ചിലരില്‍ നിന്നും ഇപ്പോള്‍ തങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്,എന്ത് വില കൊടുത്തും ഇത്തരം പ്രവണതകളെ ഒരൊറ്റ സമൂഹമായി നേരിടാന്‍ ഗുരു ശിഷ്യര്‍ മുന്നോട്ടിറങ്ങും എന്നും ഇവര്‍ ഉറപ്പിച്ചു പറയുന്നു.ശിവഗിരി ആശ്രമത്തിലെ സന്യസവര്യരടക്കം അനവധിപേര്‍ പൊതുസമൂഹത്തില്‍ ഇറങ്ങി കണ്ണീരൊഴുക്കി ഗുരുനിന്ദക്കെതിരെ പ്രതികരിക്കേണ്ടിവന്ന ഒരു അവസ്ഥ ഇനിയും കണ്ടു കൊണ്ട് നില്‍ക്കാന്‍ ഒരു യഥാര്‍ത്ഥ ശ്രീ നാരായണശിഷ്യനും സാധിക്കില്ല എന്നും എസ് എന്‍ ഡി പി യോഗം യു കെ 6170 നേതൃത്വം വ്യക്തമാക്കി.വരും ദിനങ്ങളില്‍ യുറോപ്പിന്റെ പല ഭാഗത്തുമുള്ള ഗുരു ഭക്തര്‍ തങ്ങളുടെ പ്രതിഷേധം ശക്തമായി ലോകത്തെ അറിയിക്കാനുള്ള തീരുമാനം കൈക്കൊണ്ടതായും എസ് എന്‍ ഡി പി യോഗം യു കെ ശാഖ 6170 ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സമ്മേളന സ്ഥലം :
The Arch Bishop Lanfranc Academy
Croydon
London
C H 9 3 A S
കൂടുതല്‍ വിവരങ്ങള്‍ക്ക്
വിഷ്ണു നടേശന്‍ ( സെക്രട്ടറി എസ് എന്‍ ഡി പി യു കെ 6170 )
07723484438
കുമാര്‍ സുരേന്ദ്രന്‍
07979352084
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല