സ്വന്തം ലേഖകന്‍: കാമുകിയെ കൊലപ്പെടുത്തിയ കാമുകന്‍ മൃതദേഹത്തിനൊപ്പം സെല്‍ഹിയെടുത്ത് സോഷ്യല്‍ മീഡിയയിലിട്ടു, 9 മണിക്കൂറിനുള്ളില്‍ പ്രതി പിടിയില്‍. ചൈനയിലാണ് സ്വന്തം കാമുകിയുടെ മൃതദേഹത്തിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിരുതന്‍ കുടുങ്ങിയത്. ചിത്രം വൈറലായതാണ് കാമുകന്‍ ക്വിന്‍ പൊലീസ് പിടിയിലാകാന്‍ കാരണം.
ഇരുവരും തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ക്വിന്‍ കാമുകിയായ ലിന്നിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കാമുകിയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ക്വിന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇരുവരും യോജിപ്പിലായിരുന്ന കാലത്തെ ചിത്രത്തിനൊപ്പമാണ് ക്രൂരമായ ഈ ചിത്രം ക്വിന്‍ പോസ്റ്റ് ചെയ്തത്. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയും വെറും ഒന്‍പത് മണിക്കൂറിനകം ക്വിന്‍ പൊലീസ് പിടിയിലാകുകയും ചെയ്തു. ക്വിന്‍ മൃതദേഹത്തിന്റെ ചിത്രത്തില്‍ കാമുകിയെ ടാഗ് ചെയ്തിരുന്നോ എന്നത് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല