1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2015

സ്വന്തം ലേഖകന്‍: കശ്മീരില്‍ മാട്ടിറച്ചി നിരോധനം, 150 വര്‍ഷം പഴക്കമുള്ള നിയമം പിന്തുടരാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇറച്ചിക്കായി മാടുകളെ കശാപ്പു ചെയ്യുന്നതും മാട്ടിറിച്ചി വില്‍ക്കുന്നതും കൈവശം വക്കുന്നതും നിരോധിക്കുന്ന, 150 വര്‍ഷം പഴക്കമുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

പരിമോക്ഷ് സേഥ് എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ധീരജ് സിങ് താക്കൂര്‍, ജസ്റ്റിസ് ജനക് രാജ് കോട്ട്വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെ വിധി. എന്നാല്‍ പഴകി അപ്രസക്തമായ നിയമം നടപ്പിലാക്കാനുള്ള കോടതി നിര്‍ദ്ദേശം അപഹാസ്യമാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പ്രത്യേക ഭരണഘടനാപദവിയുള്ള സംസ്ഥാനത്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിനൊപ്പം നിലവിലുള്ള രണ്‍ബീര്‍ ശിക്ഷാ നിയമത്തിലെ (ആര്‍.പി.സി.) 298 എ, 298 ബി വകുപ്പുകള്‍ പ്രകാരമാണ് കശാപ്പിനും ഇറച്ചി വില്‍പ്പനക്കും നിരോധനമുള്ളത്. 1862 ല്‍ അന്നത്തെ കശ്മീര്‍ രാജാവായിരുന്ന രണ്‍ബീര്‍സിങ് പുറപ്പെടുവിച്ച നിയമപ്രകാരം നിരോധനം ലംഘിക്കുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

ഈ നിയമം ലംഘിച്ച് സംസ്ഥാനത്തിന്റെ പല ഭാഗത്തും പശു, കാള, പോത്ത് എന്നിവയെ കശാപ്പു ചെയ്യുന്നതായി പരിപോക്ഷ് സേഥ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി പരിഗണിച്ച കോടതി നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.