സ്വന്തം ലേഖകന്‍: ലണ്ടനിലെ ഹാരോള്‍ഡ് വുഡില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ലണ്ടനിലെ ഹരോള്‍ഡ് വുഡ് നിവാസിയായ തിരുവല്ല വെണ്ണക്കുളം സ്വദേശി സണ്ണി ഉമ്മനാണ് ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ഇന്നലെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏതാനും മണിക്കുറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. സണ്ണിയെ ശാരീരികമായി അസ്വസ്ഥകളെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ഇല്ഫോര്ഡിനു സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആശുപത്രി വിടുകയും ചെയ്തതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അമ്പത്തിമൂന്നുകാരനായ സണ്ണിയുടെ മൃതദേഹം ഗുഡ്മെയ് കിങ്ജോര്ജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആന്‍സിയാണ് ഭാര്യ. ആഷിക്, അലീഷ എന്നിവര്‍ മക്കളാണ്. ഈസ്റ്റ്ലണ്ടന്‍ മലയാളി അസോസിയേഷന് അംഗമായ സണ്ണിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ ഇടവകയിലെ അംഗമായ വൈദികന്, എല്‍മ പ്രസിഡന്റ് സുധിന്‍ ഭാസ്കര്‍, എന്നിവരുള്‍പ്പടെ നിരവധി ലണ്ടന്‍ മലയാളികള്‍ ആശുപത്രിയില്‍ എത്തി.
തിരുവല്ല മുതുപാല സെന്റ് ജോസഫ്സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകയിലെ അംഗമായ സണ്ണിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അടുത്ത പരിചയക്കാര് സൂചന നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല