യു.കെയിലെ പ്രവാസിമലയാളികളുടെ കുടിയേറ്റ ഗ്രാമമായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി മനസ്സിനോടൊപ്പം സഞ്ചരിക്കുന്ന കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രൗഢഗംഭീരമായ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബര്‍12 (ശനിയാഴ്ച) ട്രെന്റ്ഹാം സ്കൂള്‍ ഓഡിറ്റോറിയത്തില്‍വച്ച് നടത്തപ്പെടുന്നു. കെ.സി.എയുടെവ്യത്യസ്തവും ആകര്‍ഷകവുമായി ഒരുക്കിയിരിക്കുന്ന പരിപാടികളിലൂടെ ഗംഭീരമായ ഓണാഘോഷത്തിനാണ് സ്റ്റോക്ക്ഓണ്‍ ട്രെന്റ് വേദിയാവുന്നത്.
സെപ്റ്റംബര്‍ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് അത്തപൂക്കളമൊരുക്ക ആഘോഷങ്ങള്‍ക്ക് തുടക്കമിടും. കുട്ടികളുടെ പെയിന്റിംഗ്, ചിത്രരചന മത്സരങ്ങളോടെ കലാകായിക പരിപാടികളുംആരംഭിക്കും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും ആവേശകരമായ വടംവലി മത്സരങ്ങളും ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനത്തിന്റെ വിശിഷ്ടാഥിതികളായി എത്തുത് ക്രോയിഡോ മേയര്‍ മജ്ഞുഷാഹുല് ഹമീദും, കൗണ്‍സിലര്‍ ലിഡോ ജോര്‍ജ്ജുമാണ്.
ഓണംസ്പെഷ്യല്‍ ഫ്യൂഷന്‍ നൃത്ത വിരുന്നോടെആരംഭിക്കുന്ന കലാപരിപാടികളില്‍ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, സ്കിറ്റ്, വള്ളംകളി, ഗാനമേള, തുടങ്ങയവയെല്ലാംഒന്നിക്കുന്ന കലാവിരുന്നും ഒപ്പം കെ.സി.എയുടെ നേതൃത്വത്തില്‍ ബിജൂമാത്യൂസ്, മിനി ബാബു, ജോസ് ജോസഫ് എന്നിവര്‍ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നു. കെ.സി.എ ഒരുക്കുന്ന പ്രൗഢഗംഭീരമായഓണാഘോഷ പരിപാടികളിലേക്ക് സ്റ്റോക്ക്ഓണ്‍ ട്രന്റിലെ എല്ലാ മലയാളികളേയും വിനീതമായി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായ്,ഓണാഘോഷക്കമ്മറ്റി ജനറല്‍ കവീനര്‍മാരായ സോബിച്ചന് കോശി (07934667075) ജോസ്വര്ഗ്ഗീസ് (07525155843)പ്രോഗ്രാംകവീനര് റിന്റോ (07533734084)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല