ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സോഷ്യല്‍ മീഡിയ ഇടപെടലിലൂടെ ആളുകളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ഇവരുടെ ജോലിയെന്ന് പൊലീസ് പറഞ്ഞു. അഫ്ഷ ജബീന്‍ എന്ന നിക്കി ജോസഫാണ് ഇപ്പോള്‍ കസ്റ്റഡിയിലായതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് മുസ്തഫ എന്ന ദേവേന്തര് ബത്രയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൈദരാബാദില്‍ അറസ്റ്റിലായ സല്മാന് മൊയീനുദീന് എന്ന ഐടി പ്രൊഫഷണലാണ് ഈ യുവതിയെ കുറിച്ച് പൊലീസിനെ അറിയിച്ചത്. നേരത്തെ അമേരിക്കയില്‍ ജോലി ചെയ്തിരുന്ന സല്മാന് ഈ യുവതിയെ കാണാന്‍ ദുബൈയിലേക്ക് പോവുന്ന വഴിയിലാണ് പിടിയതിലായത് എന്നാണ് പൊലീസ് വിശദീകരണം.
താനും ഈ യുവതിയും പ്രണയത്തിലാണെന്നും സിറിയയിലേക്ക് നാടു വിട്ട് ഐസില്‍ ചേരാന്‍ പദ്ധതിയിട്ടതായും സല്മാന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. വിവാഹിതനായിരുന്ന സല്മാന് ശാസ്ത്ര ബിരുദാനന്തര ബിരുദധാരിയായിരുന്നു. നേരത്തെ, ഐഎസ് ബന്ധം സംശയിച്ച് രണ്ടു മലയാളികളെ യുഎഇ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇന്ത്യക്കാരായ 11 പേര് യുഎഇയില്‍ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല